ദുബായ് – മൊബൈൽ ഫോൺ റിപ്പയറിങ് അധ്യയനത്തിനുള്ള ലോകത്തെ ആദ്യ മെറ്റവേഴ്സ് ആപ്ളിക്കേഷൻ, ‘ബ്രിട്കോവേഴ്സ്’ ലോഞ്ച് ചെയ്തു. ദുബായിൽ നടന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി ഒഫ് ദുബായ് പ്രസിഡന്റ് ഡോ. ഈസാ എം. ബസ്തകി യാണ് ബ്രിട്കോവേഴ്സ് പ്രകാശനം ചെയ്തത്. മൊബൈൽ ഫോൺ റിപ്പയറിങ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് മെറ്റവേഴ്സിന്റെ വിസ്മയകരമായ ദൃശ്യാനുഭവത്തിലൂടെ അത് സാധ്യമാക്കുന്നു എന്നതാണ് ബ്രിട്കോവേഴ്സിന്റെ സവിശേഷത. സ്മാർട് ഫോണുകളുടെയും അതിന്റെ സാങ്കേതിക ഭാഗങ്ങളുടെയും സൂക്ഷ്മമായ ത്രീ ഡി മോഡലുകളുടെ സഹായത്തോടെ പഠനം എളുപ്പമാക്കിയിരിക്കുന്നു. റിപ്പയർ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഡിജിറ്റലായി സൃഷ്ടിച്ചെടുത്തിരിക്കുന്നു. ഈ വെർച്വൽ ടൂളുകൾ ഉപയോഗിച്ച് വെർച്വലായിത്തന്നെ റിപ്പയറിങ് പഠിക്കാം. ബ്രിട്കോവേഴ്സ് പ്രകാശനച്ചടങ്ങിൽ വിദ്യാഭ്യാസ, സാങ്കേതിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
ലോകത്തെവിടെ നിന്നും ബ്രിട്കോവേഴ്സിൽ പ്രവേശിക്കാം ഒപ്പം മൊബൈൽഫോൺ റിപ്പയറിങ് പരിശീലനം സൗജന്യമായാണ് ബ്രിട്കോവേഴ്സിൽ ലഭ്യമാകുക. മൊബൈൽഫോൺ റിപ്പയറിങ് അധ്യയന മേഖലയെയും പൊതുവെ വിദ്യാഭ്യാസമേഖലയെയും വിപ്ളവകരമായി മാറ്റുന്നതാണ് ബ്രിട്കോവേഴ്സ് എന്ന് ചടങ്ങിനെത്തിയ പ്രമുഖർ അഭിപ്രായപ്പെട്ടു. ദുബായ് ദേരയിൽ വെച്ചു നടന്ന ബ്രിട്കോവേഴ്സ് പ്രദർശനച്ചടങ്ങിൽ 14 രാജ്യങ്ങളിൽ നിന്നുള്ള 90 സ്മാർട്ഫോൺ ടെക്നോളജി വിദഗ്ധർ പങ്കെടുതിരുന്നു. പ്രദർശനം ലോകപ്രശസ്ത സ്മാർട്ഫോൺ ടെക്നോളജി കമ്പനിയായ ബോർണിയോ സ്കിമാറ്റിക്സ്, ഇന്തോനീഷ്യ സി.ഇ.ഒ. റിസാൽ അർസിയാദ് ഡൈനി ഉദ്ഘാടനം ചെയ്തത്. കെ.എച്ച്.ഡി.എ. അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബ്രിട്കോ ആന്റ് ബ്രിഡ്കോ ദുബായ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ബ്രിട്കോവേഴ്സ് അവതരിപ്പിക്കുന്നത്. മെറ്റവേഴ്സ്, വെർച്വൽ റിയാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്ഥാപനമായ എക്സ്.ആർ.ഹൊറൈസൺ ആണ് ബ്രിഡ്കോവേഴ്സ് ഡിസൈൻ ചെയ്തതും വികസിപ്പിച്ചതും.
നിലവിൽ സൈഡ് ക്വസ്റ്റ് ആപ്പ് ലാബിൽ ബ്രിട്കോവേഴ്സ് ലഭ്യമാണ്. ആപ്പ് ലാബിലെ സെർച്ച് വിൻഡോയിൽ എന്നു സെർച്ച് ചെയ്ത് ഡൌൺലോഡ് ചെയ്യാം. മെറ്റ ക്വസ്റ്റ് 2 എന്ന വി.ആർ. ഹെഡ്സെറ്റ് ഉപയോഗിച്ചാണ് എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കുക. ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ടാണ് ബ്രിട്കോ ആന്റ് ബ്രിഡ്കോ. പ്ളസ് ടുവോ ഡിഗ്രിയോ കഴിഞ്ഞ വിദ്യാർഥികൾക്ക് സ്മാർട് ഫോൺ റീ എൻജിനയറിങ് മേഖലയിൽ ജോലിസാധ്യതയുള്ള കോഴ്സുകൾ നൽകുകയാണ് ബ്രിട്കോ ആന്റ് ബ്രിഡ്കോ. കേവലം ജോലിനേടുക എന്നതിനപ്പുറം ഈ മേഖലയിലെ സംരംഭകരാകാൻ ഉതകുംവിധമുള്ള സമഗ്രമായ പരിശീലനമാണ് ബ്രിട്കോ ആന്റ് ബ്രിഡ്കോ കോഴ്സുകളിലുള്ളത്. ദേശീയ തലത്തിലും രാജ്യാന്തരതലത്തിലും വളരുന്നതിനുള്ള പ്രായോഗിക തുടർപരിശീലനങ്ങൾ ബ്രിട്കോ ഉറപ്പുനൽകുന്നു. കേരളം, ഡൽഹി, അസം, ദുബായ് എന്നിവിടങ്ങളിൽ ബ്രിട്കോ ആൻ്റ് ബ്രിഡ്കോയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം.
India + 919947656565, UAE : +971503714474. ഓഫ് ലൈൻ കോഴ്സുകൾക്കു പുറമേ ഓൺലൈൻ കോഴ്സുകളും ലഭ്യമാണ്. ഓൺലൈൻ കോഴ്സിൽ ചേരാനാഗ്രഹിക്കുന്നവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം – India + 919847318618. ഓൺലൈൻ കോഴ്സ് പഠിക്കുന്നവർക്ക് ആവശ്യമെങ്കിൽ വിശദമായ പഠനത്തിനായി പിന്നീട് ഓഫ് ലൈൻ കോഴ്സിലും ചേരാം. ദുബായ് ഗവൺമെന്റ് അംഗീകാരം (KHDA) നേടിയ ഏക മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ബ്രിട്കോ ആന്റ് ബ്രിഡ്കോ. മൊബൈൽ ഫോൺ മേഖലയിൽ പാർട് ടൈം, ഫുൾ ടൈം ജോലി ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും പ്രവാസികൾക്കും ഇവിടെ പഠിക്കാവുന്നതാണ്. ഒപ്പം കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും യൂറോപ്പിലും ഉപരിപഠനത്തിന് പോകുന്നവർക്ക് കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കാവുന്ന സ്പെഷ്യൽ സ്മാർട് ഫോൺ റിപ്പയറിങ് പരിശീലനം ലഭ്യമാണ്. കെ.എച്ച്.ഡി.എ സർട്ടിഫിക്കറ്റ് നേടുന്നതു കൊണ്ടും മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലിക്കുന്നതു കൊണ്ടും വിദേശരാജ്യങ്ങളിൽ വീസ ലഭിക്കാനും പാർട് ടൈം ജോലി ലഭിക്കാനും എളുപ്പമാണ്. കൂടുതൽ വിവരങ്ങൾക്ക്: UAE : +971503714474.
ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ മുത്തു കോഴിച്ചെന, മാനേജിങ് ഡയറക്ടർ, ബ്രിട്കോ ആന്റ് ബ്രിഡ്കോ, വി.പി.എ. കുട്ടി, മാനേജിങ് ഡയറക്ടർ, ഐ.എം.പി.റ്റി, ന്യൂഡൽഹി, മുജീബ് പുല്ലൂർത്തൊടി, ജനറൽ മാനേജർ, ബ്രിട്കോ ആന്റ് ബ്രിഡ്കോ, ദുബായ്, മുഹമ്മദ് ഷാരിഖ്, ഡയറക്ടർ, ബ്രിഡ്കോ ആന്റ് ബ്രിഡ്കോ, ലക്നൌ, ഡെൻസിൽ ആന്റണി, സി.ഇ.ഒ., എക്സ്.ആർ.ഹൊറൈസൺ എന്നിവർ പങ്കെടുത്തു.