ഷാര്‍ജ – ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീലങ്കന്‍ എഴുത്തുകാരനായ ഷഹാന് കരുണതിലക ഇന്ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ അതിഥിയായി പങ്കെടുക്കും. നാളെ (ഞായര്‍) വൈകുന്നേരം 7 മണിക്ക് പുസ്തകോത്സവ വേദിയിലെ ഫോറം ഒന്നില്‍ വായനക്കാരുമായി സംവദിക്കും. 1975-ല്‍ ശ്രീലങ്കയിലെ കൊളംബോയില്‍ ജനിച്ച ഷഹാന് ന്യൂസിലാന്റില്‍ പഠിച്ചു. ലണ്ടന്‍, ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയുമുണ്ടായി. 2010-ല്‍ ആദ്യത്തെ നോവലായ ‘ചൈനമാന്‍: ദി ലെജന്‍ഡ് ഓഫ് പ്രദീപ് മാത്യു’-എന്ന നോവലിന് കോമണ്‍വെല്‍ത്ത് ബുക്ക് പ്രൈസ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. അദ്ദേഹത്തിന്റെ ‘വിസ്ഡന്’ എക്കാലത്തെയും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പുസ്തകമായി തെരഞ്ഞെടുത്തു. ഷഹാന്റെ മൂന്നാമത്തെ നോവല്‍ ‘ദി സെവന് മൂണ്‍സ് ഓഫ് മാലി അല്‍മേഡ’ ക്കാണ് 2022-ലെ ബുക്കര്‍ പ്രൈസിന് അര്‍ഹമായത്.
You may also like
ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ പത്താം വാർഷികം;...
സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി...
യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അബ്ദുല്ല ഹാദി അൽ...
അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി...
മികച്ച വിലയില്‍ ഷോപ്പിംഗ് സമ്മാനിച്ച് വണ്‍ സോണ്‍...
നൈല ഉഷയുടെ പേരിൽ പുത്തൻ സ്വർണാഭരണ കളക്ഷൻ പുറത്തിറക്കി...
About the author
