Gulf UAE

അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് : യുഎഇ ഡൈനാമോസ് ഇരിക്കൂർ ജേതാക്കൾ

Written by themediatoc

ദുബായ് : ദുബായ് കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ യുഎഇ ഡൈനാമോസ് ഇരിക്കൂർ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ അരോമ റിസോർട്ട് മട്ടന്നൂരിനെ പരാജയപ്പെടുത്തിയാണ് ഡൈനാമോസ് ഇരിക്കൂർ വിജയം നേടിയത്. വലിയ ജനപങ്കാളിത്തത്തോടെയാണ് കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ പേരിലുള്ള ഫുട്ബോൾ ടൂർണമെന്റ് ദുബായിൽ നടന്നത്.യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 18 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

എ സി മിലാൻ ഇന്റർനാഷണൽ അക്കാദമിയുടെ മുഖ്യ പരിശീലകനായ ആൽബെർട്ടോ ലകണ്ടേലയാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. കേരളാ സന്തോഷ് ട്രോഫി താരം മുഹമ്മദ് അസ്ലം, അവുക്കാദർ കുട്ടി നഹയുടെ ഇളയ പുത്രൻ അൻവർ നഹാ, വിവിധ സ്പോൺസർമാർ, കെ എം സി സി സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

ദുബായ് കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വി സി സൈതലവി, ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി, ട്രഷറർ സാദിഖ് തിരൂരങ്ങാടി, ഗഫൂർ കാലടി, ഇർഷാദ് കുണ്ടൂർ, സാബിത്ത് തെന്നല, മുജീബ് മറ്റത്ത്, സാലിഹ് പുതുപ്പറമ്പ്, ഖയ്യൂം തുടങ്ങിയവർ അടങ്ങിയ കോഡിനേഷൻ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും ചേർന്ന് ടൂർണമെന്റിന് നേതൃത്വം നൽകി.

About the author

themediatoc

Leave a Comment