Breaking News Gulf UAE

ആ​സ്റ്റ​ര്‍ ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് അ​വാ​ര്‍ഡ്: ഗ്രാ​ന്‍ഡ് ജൂ​റി​യെ പ്ര​ഖ്യാ​പി​ച്ചു

Written by themediatoc

ദുബായ് – ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ര്‍ ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് അ​വാ​ർ​ഡി​ന്‍റെ ഗ്രാ​ന്‍ഡ് ജൂ​റി​യെ പ്ര​ഖ്യാ​പി​ച്ചു. ഹെ​ല്‍ത്ത് കെ​യ​ര്‍, ന​ഴ്‌​സി​ങ് രം​ഗ​ങ്ങ​ളി​ലെ ആ​റു പ്ര​മു​ഖ​രെ​യാ​ണ്​ ജൂ​റി​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ന​ഴ്‌​സ​സ്, ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ ഹോ​വാ​ര്‍ഡ് കാ​റ്റ​ണ്‍, ബൊ​ട്സ്വാ​ന​യി​ലെ മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി​യും പാ​ര്‍ല​മെ​ന്‍റം​ഗ​വും ഗ്ലോ​ബ​ല്‍ എ​ച്ച്‌.​ഐ.​വി പ്രി​വെ​ന്‍ഷ​ന്‍ കോ​അ​ലീ​ഷ​ന്‍ കോ-​ചെ​യ​ര്‍പേ​ഴ്‌​സ​നു​മാ​യ ഷൈ​യ്‌​ല​ട്‌​ലോ, ഡ​ബ്ല്യു.​എ​ച്ച്.​ഒ കൊ​ളാ​ബ​റേ​റ്റി​ങ് സെ​ന്‍റ​ര്‍ ഫോ​ര്‍ ന​ഴ്‌​സി​ങ്​ പ്ര​ഫ​സ​ര്‍ ജെ​യിം​സ് ബു​ക്കാ​ന്‍, ഗ്ലോ​ബ​ല്‍ ഫ​ണ്ട് ബോ​ര്‍ഡി​ന്‍റെ സ്ട്രാ​റ്റ​ജി ക​മ്മി​റ്റി വൈ​സ് ചെ​യ​ര്‍മാ​നും ജി.​എ​ഫ് ബോ​ര്‍ഡ് ഡെ​വ​ല​പ്പി​ങ് ക​ണ്‍ട്രി എ​ൻ.​ജി.​ഒ ഡെ​ലി​ഗേ​ഷ​ൻ ബോ​ര്‍ഡ് അം​ഗ​വു​മാ​യ ഡോ. ​ജെ. ക​രോ​ലി​ന്‍ ഗോ​മ​സ്, ഒ.​ബി.​ഇ അ​വാ​ര്‍ഡ് ജേ​താ​വും സ്വ​ത​ന്ത്ര ഹെ​ല്‍ത്ത് കെ​യ​ര്‍ ക​ണ്‍സ​ൽ​ട്ട​ന്‍റും റോ​യ​ല്‍ കോ​ള​ജ് ഓ​ഫ് ന​ഴ്സി​ങ്​ മു​ന്‍ സി.​ഇ.​ഒ​യു​മാ​യ ഡോ. ​പീ​റ്റ​ര്‍ കാ​ര്‍ട്ട​ര്‍, എ.​എ​ക്സ്.​എ (ഇ.​സി) മു​തി​ര്‍ന്ന ഡി​ജി​റ്റ​ല്‍ ഉ​പ​ദേ​ഷ്ടാ​വും ഹ​ർ​ബ​ർ ബോ​ര്‍ഡ് ഓ​ഫ് ചെ​യ​റും ഹെ​ല്‍ത്ത് ഫോ​ര്‍ ഓ​ള്‍ ഉ​പ​ദേ​ശ​ക മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ഡോ. ​നി​തി പാ​ല്‍ എ​ന്നി​വ​രാ​ണ് ഗ്രാ​ൻ​ഡ് ജൂ​റി അം​ഗ​ങ്ങ​ള്‍.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ന​ഴ്സു​മാ​രി​ല്‍നി​ന്ന് ഈ ​ഉ​ദ്യ​മ​ത്തി​ന് ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ർ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു. അ​വാ​ര്‍ഡി​ന്‍റെ ര​ണ്ടാം പ​തി​പ്പി​നാ​യി 202ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നാ​യി 52,000ല​ധി​കം ര​ജി​സ്‌​ട്രേ​ഷ​നു​ക​ള്‍ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വ​ര്‍ഷ​ത്തെ ജേ​താ​വി​നെ തീ​രു​മാ​നി​ക്കു​ന്ന​ത് ജൂ​റി​ക്ക് ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​വും. മി​ക​ച്ച 10 ഫൈ​ന​ലി​സ്റ്റു​ക​ളെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും. 2,50,000 യു.​എ​സ് ഡോ​ള​ര്‍ സ​മ്മാ​ന​ത്തു​ക​യു​ള്ള അ​വാ​ര്‍ഡ് ജേ​താ​വി​നെ മേ​യ് 12ന് ​ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​യി​രി​ക്കും പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്നും ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി.

About the author

themediatoc

Leave a Comment