ദുബായ് – ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, സുസ്ഥിരത, കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍), കമ്മ്യൂണിറ്റി ഉദ്യമങ്ങള്‍ എന്നിവയിലെ തുടര്‍ച്ചയായ പങ്കാളിത്തത്തിന്നും പരിശ്രമങ്ങള്‍ക്കും ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ്, അറേബ്യ സിഎസ്ആര്‍ എന്നിവ ഏർപ്പെടുത്തിയ അഭിമാനകരമായ മൂന്ന് അവാര്‍ഡുകള്‍ സ്വന്തമാക്കി.
ജോലിസ്ഥലം, മാര്‍ക്കറ്റ്‌പ്ലേസ്, കമ്മ്യൂണിറ്റി, എന്‍വയോണ്‍മെന്റ് എന്നീനാല് മേഖലകളിലുടനീളം സിഎസ്ആര്‍, സുസ്ഥിരത എന്നിവയിലുള്ള സ്ഥാപനങ്ങളുടെ സമീപനമാണ് ദുബായ് ചേംബര്‍ സിഎസ്ആര്‍ലേബല്‍ പരിഗണിക്കുന്നത്. ഈ മേഖലകളില്‍ പ്രകടിപ്പിച്ച ശക്തമായ പ്രതിബദ്ധതയ്ക്കും, സിഎസ്ആര്‍ ഉദ്യമങ്ങള്‍ ഉറപ്പാക്കാന്‍ കൈക്കൊണ്ട കര്‍ശനമായ നടപടികളും ഇതിനായി ഗ്രൂപ്പ് നടത്തിയ പരിശ്രമങ്ങളുമാണ് ഇത്തരം അംഗീകാരം ലഭിക്കാൻ സ്ഥാപനത്തെ സഹായിച്ചത്. ഏതു നാലാം തവണയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനെ ഈ അവാർഡിനായി തിരഞ്ഞെടുക്കുന്നത്.
അറേബ്യ സിഎസ്ആര്‍ അവാര്‍ഡ്‌സിന്റെ, 15മത് സൈക്കിളില്‍, ‘ആരോഗ്യ സംരക്ഷണം’, ‘പങ്കാളിത്തങ്ങളും സഹകരണങ്ങളും’ എന്നീവിഭാഗങ്ങളിലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനെ മറ്റൊരു വിജയത്തിലേക്ക് തിരഞ്ഞെടുത്തത്. റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാനും, റാസല്‍ഖൈമ സര്‍ക്കാരിന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ഹിസ് എക്‌സലന്‍സിഎന്‍ജിനിയര്‍ ഷൈഖ് സലേം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലും, സാന്നിധ്യത്തിലും ഈ മാസാദ്യമാണ് അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ പ്രധാന സുസ്ഥിരത അവാര്‍ഡ്പ്ലാറ്റ്ഫോമായ അറേബ്യ സിഎസ്ആര്‍ അവാര്‍ഡ്‌സ് ഈ വര്‍ഷം 15 വിഭാഗങ്ങളില്‍ ആണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയാണ് പതിനഞ്ചാം പതിപ്പ്ആഘോഷിച്ചത്.
ഇഎസ്ജി റേറ്റിങ്ങിന്റെ ഉയര്‍ന്ന തലത്തിലുള്ള ഉത്തരവാദിത്തവും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു ആരോഗ്യ പരിരക്ഷാ ദാതാവ്എന്ന നിലയില്‍, സുസ്ഥിരത കൈവരിക്കുന്നതിനുള്ള മികച്ച രീതികള്‍ സ്വീകരിക്കുക എന്നതിനാണ് സ്ഥാപനം എപ്പോഴും പരിശ്രമിക്കുന്നതെന്ന് ഈ അവസരത്തില്‍ സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ്മൂപ്പന്‍ പറഞ്ഞു. പങ്കാളിത്തങ്ങളിലൂടെയും സഹകരണങ്ങളിലൂടെയും നമ്മുടെ പാരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സമന്വയിപ്പിച്ചുകൊണ്ട് ആസ്റ്റര്‍വോളണ്ടിയേഴ്‌സ് മുഖേന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആരോഗ്യ സംരക്ഷണം ലഭ്യമാക്കാനുള്ള പരിശ്രമങ്ങള്‍ തുടരുന്നതായും ഡോക്ടര്‍ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
കഴിഞ്ഞ 35 വര്‍ഷമായി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, സ്ഥാപനം പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ വീട്ടുപടിക്കല്‍പ്രാപ്യമായ നിലയില്‍ മികച്ച ഗുണനിലവാരമുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുന്ന ദൗത്യത്തില്‍ സുസ്ഥിരത കൈവരിച്ച് മുന്നോട്ട്പോവുകയാണ്. ആരോഗ്യ രിപാലനത്തിലെ മികവിന്റെ എല്ലാ മാനദണ്ഡങ്ങളും പുലര്‍ത്തുന്നതിനൊപ്പം, മരുന്നുകളുടെ വിതരണത്തിലും, രോഗീ പരിചരണണത്തിലും ആഗോള മാനദണ്ഡങ്ങള്‍ പിന്‍തുടരാനും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. ഗ്രൂപ്പിന് കീഴില്‍ ഏഴ് രാജ്യങ്ങളിലായി697-ലധികം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ രംഗങ്ങളിലായി 27,200 ജീവനക്കാര്‍ ജോലി ചെയ്യുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍’വീ വില്‍ ട്രീറ്റ് യു വെല്‍’ എന്ന ബ്രാന്‍ഡ് വാഗ്ദാനം പിന്‍തുടര്‍ന്നുകൊണ്ട് ഈ രംഗത്ത് പ്രയാണം തുടരുകയാണ്.