Breaking News Featured Gulf UAE

1 കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, 10 പേര്‍ക്ക് സൗജന്യ ശ്രവണ സഹായി, 100 പേര്‍ക്ക് സൗജന്യ ഇ എൻ ടി സ്‌പെഷ്യാലിറ്റി പരിശോധന: പ്രവാസികളെ നെഞ്ചോടു ചേർത്ത് അസന്റ് ഇഎന്‍ടി ആശുപത്രി

Written by themediatoc

ദുബായ്: ഇഎന്‍ടി ചികിത്സാരംഗത്ത് ഒരു പതിറ്റാണ്ടിലേറെ വിശ്വാസ്യതയും പാരമ്പര്യവും കൈമുതലാക്കിയ കേരളത്തിലെ അസന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ, ദുബായ് ശാഖയുടെ ഉദ്ഘടനകർമം ഈ നവംബർ 21ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് യുഎഇ മുൻ പരിസ്ഥിതി, ജല, വകുപ്പ് മന്ത്രി ഡോ. മുഹമ്മദ്‌ സഈദ് അൽ കിന്ധി നിർവഹിക്കും. 2014-ല്‍ കേരളത്തിലെ പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച അസന്റ് ഇഎന്‍ടി ആശുപത്രി പിന്നീട് പാലക്കാടും കോഴിക്കോടും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. ഇ എൻ ടി ഹെഡ് നെക്ക് വിഭാഗങ്ങളിലെ അസുഖങ്ങൾക്കുള്ള സമഗ്രമായതും അതിനൂതനവുമായ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള എല്ലാ ചിക്ത്സ രീതികളും ഏവർകും ലഭ്യമാക്കുന്നതിന് ആണ് അസെന്റ് ലക്‌ഷ്യം വെയ്ക്കുന്നത്. സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ ഷറഫുദീൻ പി കെ യുടെ ആശയമാണ് ദുബായ്യിലെ അസെന്റ് ഇ എൻ ടി സ്പെഷ്യലിറ്റി സെന്റർ , ദുബായ്യിലെ ഈ സംഭരംഭത്തിൽ ഇവിടത്തെ വ്യവസായ പ്രമുഖരായ എ എ കെ ഗ്രൂപ്പും കൈ കോർത്തിട്ടുണ്ട് , കേരളത്തിൽ ലഭിച്ചു വരുന്ന മികച്ച ഇ എൻ ടി ചിക്ത്സ പ്രവാസികൾക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബൈയിലെ സെന്റര്‍ തുടങ്ങിയിട്ടുള്ളത് .

ജന്മനാ കേള്‍വി നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കേള്‍വി തിരിച്ചുകിട്ടുന്നതിനായി കേരളത്തിലെ സര്‍ക്കാര്‍ നടപ്പാക്കിയ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിയിലെ പാനല്‍ സര്‍ജനായ ഡോ.ഷറഫുദ്ദീന്‍ ഇതിനകം 700 ലധികം കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂര്‍ക്കംവലി, തലകറക്കം , ഓഡിയോളജി, സ്പീച്ച് തെറാപ്പി തുടങ്ങിയ ചികിത്സയും അസന്റ് സ്‌പെഷ്യാലിറ്റി സെന്ററിന്റെ പ്രത്യേകതയാണ്. ഡോ.പി.കെ ഷറഫുദ്ദീന് പുറമെ, ഡോ.രഞ്ജിത് വെങ്കിടാചലം, ഡോ. ഉണ്ണികൃഷ്ണന്‍ താമരശ്ശേരി, ജനറല്‍ ഫിസിഷ്യന്‍ ഡോ.ഫര്‍ഹ മഹ്മൂദ്, ഓഡിയോളജിസ്റ്റ് ഡോ.ഷിന്‍ജു തോമസ്, സ്പീച്ച് തെറാപ്പിസ്റ്റ് അഷീനാ മുനീര്‍ എന്നിവരുടെ സേവനവും ദുബൈ അസന്റില്‍ ലഭ്യമാണ്.

ദുബായ് അസന്റ് സ്‌പെഷ്യാലിറ്റി സെന്ററിന്റെ ഉദ്ഘടനത്തോടനുബന്ധിച്ച് സൗജന്യമായി സമ്പൂര്‍ണ ഇഎന്‍ടി സ്‌ക്രീനിംഗ് സംവിധാനം ഒരുക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കുംഈ സൗജന്യ പരിശോധന നല്‍കുക. ഈ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ പരിശോധന ഒരു മാസക്കാലയളവിലായിരിക്കും ലഭിക്കുക. ഇതില്‍ കൂര്‍ക്കംവലി, സ്ലീപ് അപ്‌നിയ, ഉറക്കത്തിലുള്ള ശ്വാസ തടസം ,സൈനസ് അസുഖങ്ങൾ , അലര്‍ജി, കേള്‍വിക്കുറവ്, വെര്‍ടിഗോ/ തലകറക്കം , സ്പീച്ച് അസെസ്‌മെന്റ് തുടങ്ങിയ വിദഗ്ധ പരിശോധന ഉള്‍പ്പെടും. കൂടാതെ ഇവിടെ നിന്നും സ്‌ക്രീന്‍ ചെയ്യുന്ന പ്രവാസിയായ ഏതൊരു രാജ്യക്കാരനുമായാ ഒരാള്‍ക്ക് കേരളത്തിലെ ആശുപത്രിയില്‍ സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി ചെയ്തു നൽകുമെന്നും പറഞ്ഞു . ഇത് ഏറെ ചെലവേറിയ സര്‍ജറിയാണ്. സൗജന്യ മെഡിക്കല്‍ പരിശോധന കാലയളവില്‍ കേള്‍വി നഷ്ടപ്പെട്ടവരിൽ തെരഞ്ഞെടുക്കപ്പെടുന്ന പാവപ്പെട്ട പത്ത് രോഗികള്‍ക്ക് സൗജന്യമായി ഹിയറിംഗ് എയിഡുകൾ (ശ്രവണ സഹായികൾ ) നൽകുന്നതാണ്.

വാർത്താ സമ്മേളനത്തിൽ അസെന്റ് ഗ്രൂപ്പ്‌ ചെയർമാൻ ഡോ. പി കെ ഷറഫുദ്ധീൻ, മെഡിക്കൽ ഡയറക്ടർ ഡോ രഞ്ജിത്ത് വെങ്കിടാചലം , അസിസ്റ്റന്റ് ജനറൽ മാനേജർ അനു ചാക്കോ, ബിസിനസ് ഡെവലൊപ്മെന്റ് മാനേജർ ശ്രീജിത്ത് വിജയകുമാർ എന്നിവർ പങ്കെടുത്തു

About the author

themediatoc

Leave a Comment