ദുബായ് – ഏപ്രിൽ മാസത്തെ യു.എ.ഇയിലെ പെട്രോൾ, ഡീസൽ വിലനിലവാരം പ്രഖ്യാപിച്ചു. മാർച്ചിനേക്കാൾ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂപ്പർ 98 പെട്രോളിന് 3.01ദിർഹമാണ് ഏപ്രിലിൽ നിരക്ക്. മാർച്ചിലിത് 3.09ദിർഹമായിരുന്നു. സ്പെഷൽ 95പെട്രോൾ വില 2.90ദിർഹമാണ്.
കഴിഞ്ഞ മാസം 2.97ദിർഹമായിരുന്നു. മാർച്ചിൽ ലിറ്ററിന് 2.90 ദിർഹമായിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.82 ദിർഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം 3.14 ദിർഹമായിരുന്ന ഡീസൽ വില ലിറ്ററിന് 3.03 ദിർഹമായി കുറഞ്ഞു. ഇന്ധന വില കുറയുന്നത് റമദാനിൽ അവശ്യസാധനങ്ങളുടെ വിലയും യാത്ര ചിലവുകളും കുറയാൻ കാരണാമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.