Breaking News Gulf UAE

16 പ്ര​തി​ഷ്ഠ​ക​ളോട് കൂടിയ ജ​ബ​ൽ അ​ലി ഹി​ന്ദു​ക്ഷേ​ത്രം നാ​ളെ പൊതുജനങ്ങൾക്ക്.

Written by themediatoc

ദുബായ് – ജ​ബ​ൽ അ​ലി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ ഹി​ന്ദു ക്ഷേ​ത്രതിനെ ഉ​ദ്​​ഘാ​ട​നം ചൊ​വ്വാ​ഴ്ച നടക്കും. ചടങ്ങിൽ യു.​എ.​ഇ സ​ഹി​ഷ്ണു​ത മ​ന്ത്രി ശൈ​ഖ് ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ ന​ഹ്​​യാ​നൊ​പ്പം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് സു​ധീ​റും മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. മൂ​ന്നു​വ​ർ​ഷം മുൻപ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ ക്ഷേത്രം ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ൾ​ക്കും ഗു​രു​ദ്വാ​ര​ക്കും സ​മീ​പ​മാ​ണ് നിലകൊള്ളുന്നത്.

ബ​ഹു​നി​ലയിൽ തീർത്ത ക്ഷേ​ത്ര​ത്തി​നുള്ളിൽ 16 മൂ​ർ​ത്തി​ക​ളു​ടെ പ്ര​തി​ഷ്ഠ​യാ​ണു​ള്ള​ത്. ഉ​ത്ത​രേ​ന്ത്യ​യി​ലും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​യും പ്ര​ധാ​ന ആ​രാ​ധ​ന മൂ​ർ​ത്തി​ക​ൾ​ക്ക്​ പു​റ​മെ സി​ഖ്​ ആ​രാ​ധ​ന​ക്കു​ള്ള സൗ​ക​ര്യ​വും ക്ഷേ​ത്ര​ത്തി​ൽ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ സ്വാ​മി അ​യ്യ​പ്പ​ൻ, ഗു​രു​വാ​യൂ​ര​പ്പ​ൻ തു​ട​ങ്ങി മ​ല​യാ​ളി​ക​ളു​ടെ പ്ര​ധാ​ന ആ​രാ​ധ​ന മൂ​ർ​ത്തി​ക​ളു​ടെ പ്ര​തി​ഷ്ഠ​യും ഇ​വി​ടെ​യു​ണ്ട്. നി​ല​വി​ൽ ഇ​വി​ടേ​ക്ക്​ വി​ശ്വാ​സി​ക​ൾ​ക്ക്​ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, പൂ​ർ​ണ രൂ​പ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ശേ​ഷ​മാ​ണ്​ ആ​രം​ഭി​ക്കു​ക. ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് അ​നു​സ​രി​ച്ചാ​ണ് ഇ​വി​ടേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത് ബന്ധപെട്ടവർ അറിയിച്ചു.

About the author

themediatoc

Leave a Comment