അബുദാബി – യുഎഇയിൽ മാസ്ക് നിബന്ധന പിൻവലിച്ചെങ്കിലും ഭക്ഷണം കൈകാര്യംചെയ്യുന്നവരും ആശുപത്രി, മസ്ജിദ്, പൊതുഗതാഗതം തുടങ്ങിയ ചില സ്ഥലങ്ങളിലും മാസ്ക്ധരിക്കണമെന്ന് സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം (ഡിസിടി) ആവശ്യപ്പെട്ടു. എന്നാൽഅബുദാബിയിൽ ഗ്രീൻ പാസ് നിയമം തുടരും.
മാസ്ക് ധരിക്കേണ്ടവർ:-
കോവിഡ് പോസിറ്റീവ് ആയവർ, രോഗലക്ഷണമുള്ളവർ, വയോധികരും ഗുരുതരആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ. മസ്ജിദ്, ആശുപത്രി, പൊതുഗതാഗത ബസ്എന്നിവിടങ്ങളിലും മാസ്ക് വേണം.
മാസ്ക് വേണ്ട:-
പൊതുസ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ വിദ്യാലയങ്ങൾ, അടച്ചിട്ട മുറികൾ, യുഎഇ ദേശീയ വിമാന കമ്പനികളായഇത്തിഹാദ് എയർവെയ്സ്, എമിറേറ്റ്സ് എയർലൈൻ, ഫ്ലൈ ദുബായ് എന്നിവിടങ്ങളിലുംവിമാനത്താവളങ്ങളിലും മാസ്ക് വേണ്ട. ഇന്ത്യ, ചൈന, ജപ്പാൻ, ഇന്തൊനീഷ്യ, മാലിദ്വീപ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, സെയ്ഷെൽസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കുപോകുന്നവർ മാസ്ക് ധരിക്കണം ഒപ്പം യാത്ര പോകുന്ന രാജ്യത്ത് നിർബന്ധമാണെങ്കിൽധരിക്കാം.
അൽഹൊസൻ ആപ്:-
അബുദാബി സന്ദർശിക്കുന്നവർക്ക് അൽഹൊസനിൽ ഗ്രീൻപാസ് കാണിക്കണം.
ഇത്തിഹാദ് എയർവെയ്സ്:-
കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് യാത്രയ്ക്കു മുൻപ് പിസിആർ പരിശോധനവേണ്ടെന്ന് ഇത്തിഹാദ് എയർവെയ്സ്. വാക്സീൻ സർട്ടിഫിക്കറ്റും ആവശ്യമില്ല. എന്നാൽ വാക്സീൻ എടുക്കാത്തവർ യാത്രയ്ക്ക് 48 മണിക്കൂറിനു മുൻപ് എടുത്ത പിസിആർപരിശോധന നിർബന്ധം. 16 വയസ്സിൽ താഴെയുള്ളവർക്ക് നിബന്ധന ബാധകമല്ല.
എമിറേറ്റ്സ് എയർലൈൻ:-
ദുബായിലേക്കു വരുന്ന യാത്രക്കാർ ക്യൂആർ കോഡുള്ള വാക്സീൻ സർട്ടിഫിക്കറ്റോ, 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനാ നെഗറ്റീവ് ഫലമോ, കോവിഡിൽനിന്ന്മുക്തനായിട്ട് ഒരു മാസമായി എന്ന മെഡിക്കൽ സർട്ടിഫിക്കറ്റോ ഇവയിൽ ഏതെങ്കിലും ഒന്ന്കരുതണം. 16 വയസ്സിൽ താഴെയുള്ളവർക്ക് നിബന്ധന ബാധകമല്ല.
സ്കൂൾ:-
ഷാർജ സ്കൂൾ സന്ദർശിക്കുന്ന രക്ഷിതാക്കൾക്ക് ഗ്രീൻ പാസ് നിർബന്ധമാണെന്ന് ഷാർജസ്വകാര്യ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ഇതോടൊപ്പം സ്കൂളിൽ ശുചീകരണ, അണുനശീകരണ പ്രവർത്തനം തുടരണം.
ക്വാറന്റീൻ:-
കോവിഡ് പോസിറ്റീവ് ആയവർക്ക് ക്വാറന്റീൻ 5 ദിവസം . സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുക്വാറന്റീനില്ല. രോഗലക്ഷണമുള്ളവർ പിസിആർ നിർബന്ധമായും പരിശോധന നടത്തണം.