ഷാർജ – കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിയുടെ പുതിയ നിർദേശം. ഷാർജയിലെസ്കൂളുകളിലെത്തുന്ന രക്ഷിതാക്കൾക്ക് അൽഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാക്കി.പി.സി.ആർ പരിശോധന നടത്തുന്നവർക്ക് മാത്രമാണ് അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ്ലഭിക്കുക. വാക്സിനെടുത്തവർക്ക് പരിശോധന നടത്തിയ ദിനം മുതൽ 30 ദിവസത്തേക്കും, വാക്സിനെടുക്കാത്തവർക്ക് ഏഴ് ദിവസത്തേക്കുമാണ് ഗ്രീൻപാസ് ലഭിക്കുക. സ്കൂളുകളുടെഗേറ്റിൽ അൽഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് കാണിച്ചെങ്കിൽ മാത്രമെ ഉള്ളിലേക്ക് കടത്തിവിടുകയുള്ളൂ.
എന്നാൽ ഇതോടൊപ്പം മറ്റ് നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് ബാധിതർക്ക് അഞ്ച് ദിവസം ഐസൊലേഷൻ മതി. കോവിഡ് ബാധിച്ചവരുമായിഅടുത്തിടപഴകിയവർക്ക് ക്വാറന്റീൻ വേണ്ട. വിദ്യാർഥികൾക്കും അധ്യാപകർക്കുംജീവനക്കാർക്കും മാസ്ക് നിർബന്ധമില്ല. എന്നാൽ, കോവിഡ് സംശയിക്കപ്പെടുന്നവർതിരിച്ചെത്തുമ്പോൾ നെഗറ്റീവ് പി.സി.ആർ ഫലം ഹാജരാക്കണം. എന്നാൽ,രോഗലക്ഷണങ്ങളുണ്ടെങ്കിൽ പി.സി.ആർ പരിശോധന വീണ്ടും നടത്തണം. ഇവക്കു പുറമെസ്കൂളിലെ ദിവസേനയുള്ള സാനിറ്റൈസേഷനും വൃത്തിയാക്കലും തുടരണമെന്നുംനിർദേശമുണ്ട്.