Breaking News Featured Gulf UAE

യു.​എ.​ഇ​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ​ മാ​സ്ക്​ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി​. 

Written by themediatoc

ദുബായ് –  യു.​എ.​ഇ​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ ഇ​ന്ന​ലെ മു​ത​ലാ​ണ്​ മാ​സ്ക്​ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി​യ​ത്. നീണ്ട ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം മാ​സ്കി​ല്ലാ​തെ മാ​ളു​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും പ​രി​പാ​ടി​ക​ൾ​ക്കും എ​ത്തി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലായിരുന്നു ദുബായിലെ പ്ര​വാ​സി​ക​ൾ. 

സ്കൂ​ളു​ക​ളി​ൽ ഭൂ​രി​പ​ക്ഷം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മാ​സ്ക്​ ധ​രി​ക്കാ​തെ​യാ​ണ്​ എ​ത്തി​യ​ത്. എ​ന്നാ​ൽ, സ്കൂ​ൾ ബ​സു​ക​ളി​ൽ മാ​സ്ക്​ ഇ​ട​ണ​മെ​ന്ന്​ പ​ല സ്കൂ​ളു​ക​ളും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​സ്ക്​ നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എങ്കിലും ചില പ്രത്യേക സ്ഥലങ്ങളിൽ മാസ്ക് നിർബദ്ധമായും ധരിക്കണമെന്നും അ​ധി​കൃ​ത​ർവ്യകതമാക്കിയിട്ടുണ്ട്.

ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​നു​ക​ളി​ൽ ഇ​പ്പോ​ഴും മാ​സ്ക്​ വേ​ണം. ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ അ​വ​ർ പി​ന്തു​ട​രു​ന്ന​ത്. ഇ​ന്ത്യ​ക്കു​പു​റ​മെ, ചൈ​ന, ഇ​ന്തോ​നേ​ഷ്യ, ജ​പ്പാ​ൻ, മാ​ല​ദ്വീ​പ്, ഫി​ലി​പ്പീ​ൻ​സ്, ദ​ക്ഷി​ണ കൊ​റി​യ, സീ​ഷെ​ൽ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​​ലേ​ക്കും മാ​സ്ക്​ വേ​ണം. ക​ന​ഡയിൽനിന്നെത്തുന്ന യാ​ത്ര​ക്കാ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്ച മു​ത​ൽ മാ​സ്ക്​ വേ​ണ്ട. അ​തേ​സ​മ​യം, പ​ള്ളി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലും മാ​സ്ക്​ ഇ​പ്പോ​ഴും നി​ർ​ബ​ന്ധ​മാ​ണ്.

About the author

themediatoc

Leave a Comment