അബുദാബി – ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യ ജീവനു തന്നെ വെല്ലുവിളിയാവുന്ന ഗുരുതര രോഗങ്ങളെ നേരിടാനുള്ള പരിഹാരങ്ങള്‍ക്കായി അബുദാബിആരോഗ്യ വകുപ്പിന്റെ പുതിയ പദ്ധതി. ഗവേഷണം നടത്താന്‍ തയാറാവുന്നവർക്ക് വേണ്ട സംവിധാനങ്ങ ള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് അധികൃതര്‍. ഹൃദ്രോഗ സംബന്ധമായും അര്‍ബുദം, അപൂര്‍വ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ മേഖലകളില്‍ ക്ലിനിക്കല്‍ ഗവേഷണ പദ്ധതികള്‍ക്കാണ് നടത്തുന്നവര്‍ക്ക് ഗ്രാന്‍ഡ് നല്‍കുക. ഒപ്പം ഗുരുതര രോഗങ്ങളെ നേരിടുന്നതിലും, സ്മാര്‍ട്ട് ആശുപത്രികള്‍ക്കായും നവീന സാങ്കേതിക ആശയങ്ങളും പരിഹാരങ്ങളും ഉള്ളവരെയും പദ്ധതി പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവരുടെ പ്രൊജക്ടുകളുടെ സുസ്ഥിരതയും തുടര്‍ച്ചയും ഉറപ്പുവരുത്തുന്നതിനുള്ള വിദ്ധക്തരുടെ ഉപദേശങ്ങളും കൃത്യസമയത്ത് ലഭിമാക്കും.
www.do-h.gov.a-e എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആറ് ആഴ്ചക്കുള്ളില്‍ അപേക്ഷകള്‍ തിരഞ്ഞെടുക്കുക എന്നാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്നോടിയായി അബൂദബിയിലെ ആരോഗ്യപരിചരണ കേന്ദ്രവുമായി അപേക്ഷകന് ആദ്യം ബന്ധപ്പെടണം. എത്ര തുകയാണ് ഗ്രാന്‍ഡ് നല്‍കുകയെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അബൂദബി ആരോഗ്യവകുപ്പ്, അബൂദബി ആരോഗ്യ ഗവേഷണ സാങ്കേതികവിദ്യാ സമിതി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്ധക്തരാണ് അപേക്ഷകള്‍ വിലയിരുത്തുന്നത്.
അബുദാബി ആരോഗ്യ വകുപ്പിലെ ഗവേഷക വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അസ്മ അല്‍ മന്നയീയാണ് വിദഗ്ധസംഘത്തിന്റെ മേധാവി. അബൂദബി ക്ലിനിക്കല്‍ ട്രയലുകളുടെ മുന്‍നിര ലക്ഷ്യസ്ഥാനമായി മാറ്റുകയും ആരോഗ്യ വിഭാഗത്തിന്റെ ലക്ഷ്യം. എണ്ണ ഇതര മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ വിവിധ സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുന്ന യു.എ.ഇ അടുത്തിടെ ആരോഗ്യ സുരക്ഷാ രംഗത്ത് അമേരിക്കയുമായി സഹകരിക്കാനും നടപടികള്‍ കൈക്കൊണ്ടിരുന്നു. നിലവില്‍ അബൂദബിയിലെ വിവിധ ക്ലിനിക്കുകളിലായി 400 ഓളം ഗവേഷണ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.
ആരോഗ്യ രംഗത്ത് സുസ്ഥിരവും നവീനവുമായ ചുവടുറപ്പിക്കാനും വരും തലമുറയിലെ ഇമാറാത്തി ഫിസിഷ്യന്മാരെയും ആരോഗ്യ പരിപാലന ജോലിക്കാരെയും ഗവേഷകരെയും പരിശീലിപ്പിക്കാന്‍ സഹായിക്കുന്നതിന് യു.എസ് സര്‍വകലാശാലകള്‍ അടക്കമുള്ള സര്വകലാശാലകക്ക് പ്രധാന പങ്ക് വഹിക്കുമെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നു. ഒപ്പം ഇത്തരം പങ്കാളിത്തങ്ങള്‍ യു.എ.ഇയുടെ വിദ്യാഭ്യാസ ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഗുണകരമാവും. കാന്‍സര്‍ ചികിത്സയിലെ നാനോ ടെക്നോളജി, ജീന്‍ എഡിറ്റിങ്, സെല്ലുലാര്‍ തെറാപ്പിറ്റിക്സ് തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍ ഉപയോഗിക്കുന്നതിനും ആരോഗ്യ വിഭാഗം ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.