Gulf Oman

ഒമാനിൽ ജ്വ​ല്ല​റി​ക​ളി​ൽ തി​ര​ക്കേ​റുന്നു; കഴിഞ്ഞ 2 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

Written by themediatoc

മസ്കത്ത് – അമേരിക്കൻ ഡോളർ ശക്തിപ്രാപിച്ചതോടെ ആഗോള വിപണിയിൽ സ്വർണ വില ഇടിഞ്ഞതാണ് ഒമാനിലും വില കുറയാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഒരുഗ്രാം 22 കാരറ്റ് സ്വർണ വില 20.400 റിയാലിൽ താഴെ വരെ എത്തിയിരുന്നു. ഇത് കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. എന്നാൽ, വെള്ളിയാഴ്ച ഗ്രാമിന് 20.550 റിയാലാണ് നിരക്ക്. വരും ദിവസങ്ങളിലും ചെറിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വർണ വിപണിയുമായി ബന്ധപ്പെട്ടവർ പറയുന്നു.

സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പറ്റിയ അവസരമാണിതെന്നും അമേരിക്കൻ ഡോളർ ശക്തിപ്പെട്ടതിനെ തുടർന്ന് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലേക്ക് സ്വർണവില എത്തിയെന്നും വിദഗ്ധർ പറയുന്നു.എന്നാൽ ഏറ്റവും കൂടുതൽ സ്വർണ വ്യാപാരം നടക്കുന്ന ദീപാവലി സീസണോടനുബന്ധിച്ച് വിവിധ ജ്വല്ലറികൾ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിലയും പണിക്കൂലിയും ഒമാനിൽ കുറവായതിനാലും, നാട്ടിൽ ഉള്ളതിനേക്കാൾ പതിന്മടങ്ങ് ഡിസൈനിലള്ള ആഭരണങ്ങൾ ഇവിടെ ലഭ്യമായതും നാട്ടിൽ പോവുന്നവർ സ്വർണം വാങ്ങുന്നത് ലാഭകരമായിരിക്കുമെന്നും വ്യാപാരികൾ പറയുന്നു. ഇപ്പോൾ നല്ല നിരക്കിലാണ് സ്വർണം ലഭിക്കുന്നതെന്നും അതിനാൽ വാങ്ങുന്നവർക്കും കരുതിവെക്കുന്നവർക്കും മികച്ച അവസരമാണിതെന്നും ഈ മേഖലയിലെ വിദഗ്ധർ അവകാശപ്പെട്ടു.

About the author

themediatoc

Leave a Comment