Gulf UAE

ബ​സ് യാത്രക്ക് പുതിയ കാർഡുമായി (അ​ല്‍ മ​സ​ര്‍ കാ​ര്‍ഡ്) അജ്‌മാൻ എമിറേറ്റ്.

THE MEDIA TOC
Written by themediatoc

അജ്‌മാൻ – അ​ജ്മാ​നി​ലെ പൊ​തു​ബ​സ് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​ല്ലെ​ങ്കി​ൽ മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ യാ​ത്ര​ചെ​യ്യാ​ൻ ബ​സ് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് യാത്രക്കാർക്ക് അ​നു​വ​ദി​ക്കു​ന്ന ‘മ​സാ​ർ കാ​ർ​ഡ് ‘യാ​ത്രാ​നി​ര​ക്ക് കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും. ആ​ദ്യ​മാ​യി അ​ജ്മാ​നി​ലെ പൊ​തു ബ​സ് സ​ർ​വീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​യാ​ലും സ്ഥി​രം ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​യാ​ലും മ​സാ​ർ കാ​ർ​ഡി​നാ​യി യാ​ത്ര​ക്കാ​ര്‍ക്ക് സൈ​ൻ അ​പ്പ് ചെ​യ്യാം.

ര​ണ്ട് മാ​ര്‍ഗ​ങ്ങ​ളാ​ണ് മ​സ​ര്‍ കാ​ര്‍ഡ് സ്വ​ന്ത​മാ​ക്കാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്, ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​യു​ടെ വെ​ബ്സൈ​റ്റാ​യ ta.gov.ae എ​ന്ന ഓ​ൺ​ലൈ​ൻ വ​ഴി​യോ, അല്ലെങ്കിൽ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി സ്ട്രീ​റ്റി​ലെ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നാ​യ ‘അ​ൽ-മു​സ​ല്ല’ ബ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നോ കാ​ര്‍ഡ് ക​ര​സ്ഥ​മാ​ക്കാം. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ ഒ​രു ന​മ്പ​ർ അ​റി​യി​പ്പ് അ​പേ​ക്ഷ​ക​ന് ല​ഭി​ക്കും. അ​പേ​ക്ഷ​ക​ന്‍ ര​ജി​സ്റ്റ​ർ ചെ​യ്ത ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ഒ​രു സ്ഥി​രീ​ക​ര​ണ ഇ​മെ​യി​ലും ല​ഭി​ക്കും. ര​ണ്ട് മാ​ർ​ഗ​ങ്ങ​ളാ​യാ​ലും കാ​ർ​ഡി​നു​ള്ള പ​ണ​മ​ട​ക്കാ​നും അ​ത് സ്വീ​ക​രി​ക്കാ​നും സെ​ൻ​ട്ര​ൽ ബ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ക്കേ​ണ്ട​തു​ണ്ട്. മ​സാ​ർ കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​ന് ന​മ്പ​ർ സ​ഹി​ത​മു​ള്ള സ്ഥി​രീ​ക​ര​ണ ഇ-​മെ​യി​ലി​ന്‍റെ പ്രി​ന്‍റ്​ അ​ജ്മാ​ൻ മു​സ​ല്ല ബ​സ് സ്റ്റേ​ഷ​നി​ലി​ല്‍ ഹാ​ജ​രാ​ക്ക​ണം. സ്റ്റേ​ഷ​നി​ല്‍ പ​ണം അ​ട​ക്കു​ന്ന​തോ​ടെ അ​പേ​ക്ഷ​ക​ന് മ​സാ​ർ കാ​ർ​ഡ് ല​ഭി​ക്കും.

ഓ​ണ്‍ ലൈ​ന്‍ സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​ര്‍ക്ക് സെ​ൻ​ട്ര​ൽ ബ​സ് സ്റ്റേ​ഷ​നി​ല്‍ അ​പേ​ക്ഷ​ക​ന്‍റെ എ​മി​റേ​റ്റ്സ് ഐ​ഡി ന​ൽ​കി കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം. നി​ങ്ങ​ൾ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ, മ​സാ​ർ കാ​ർ​ഡ് ന​ൽ​കും. സ്റ്റേ​ഷ​നി​ൽ പ​ണ​മ​ട​ച്ച് ആ​വ​ശ്യ​മാ​യ ബാ​ല​ൻ​സ് ഉ​പ​യോ​ഗി​ച്ച് നി​ങ്ങ​ൾ​ക്ക് ടോ​പ്പ് അ​പ്പ് ചെ​യ്യാ​നും ക​ഴി​യും. മ​സ​ർ കാ​ർ​ഡി​നാ​യി സൈ​ൻ അ​പ്പ് ചെ​യ്യു​മ്പോ​ൾ 25 ദി​ർ​ഹം അ​ട​യ്‌​ക്കേ​ണ്ട​തു​ണ്ട്. കാ​ർ​ഡി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് 20 ദി​ർ​ഹം ബാ​ല​ൻ​സാ​യി ല​ഭി​ക്കും. മ​സ​ർ കാ​ർ​ഡ് കൈ​വ​ശ​മു​ള്ള ബ​സ് യാ​ത്ര​ക്കാ​ർ​ക്ക്, മ​സ​ർ കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​രെ അ​പേ​ക്ഷി​ച്ച് ബ​സ് നി​ര​ക്ക് താ​ര​ത​മ്യേ​ന കു​റ​വാ​യി​രി​ക്കും. മ​സാ​ർ കാ​ർ​ഡ് ഉ​ട​മ​യാ​യ ഒ​രു യാ​ത്ര​ക്കാ​ര​ന് 3 ദി​ർ​ഹം മു​ത​ലാ​ണ്​ നി​ര​ക്ക്. ഇ​ല്ലാ​ത്ത​വ​ർ​ക്ക് 5 ദി​ർ​ഹം മു​ത​ലാ​ണ്.

അ​ബു​ദാ​ബി​യി​ലേ​ക്ക്​ പോ​കു​മ്പോ​ൾ മ​സ​ർ കാ​ർ​ഡ് ഉ​ട​മ 30 ദി​ർ​ഹ​മും ഇ​ല്ലാ​തെ​യാ​ണെ​കി​ൽ 35 ദി​ർ​ഹ​മു​മാ​ണ്​ ന​ൽ​കേ​ണ്ട​ത്. ദു​ബൈ​യി​ലേ​ക്ക്​ 15 ദി​ർ​ഹം(​കാ​ർ​ഡ്​ ഇ​ല്ലാ​തെ19), ഷാ​ർ​ജ​യി​ലേ​ക്ക്​ 5 ദി​ർ​ഹം(​ഇ​ല്ലാ​തെ 9), ഷാ​ർ​ജ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലേ​ക്ക്​ 6 ദി​ർ​ഹം(​ഇ​ല്ലാ​തെ 10), ഉ​മ്മു​ൽ ഖു​വൈ​നി​ലേ​ക്ക്​ 10 ദി​ർ​ഹം(​ഇ​ല്ലാ​തെ15), റാ​സ​ൽ​ഖൈ​മ​യി​ലേ​ക്ക്​ 20 ദി​ർ​ഹം(​ഇ​ല്ലാ​തെ 25) എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​ല്‍ മ​സ​ര്‍ കാ​ര്‍ഡ് നി​ര​ക്കുകൾ.

About the author

themediatoc

Leave a Comment