Bahrain Gulf

നിയമവിരുദ്ധ കുടിയേറ്റം കർശനം; എൻ.പി.ആർ.എ.

Written by themediatoc

മ​നാ​മ – നി​യ​മ​വി​രു​ദ്ധ വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം തു​ട​ച്ചു​നീ​ക്കാ​ൻ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഹി​ശാം ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി. നി​യ​മം ലം​ഘി​ച്ച്​ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ സാ​ന്നി​ധ്യം രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക അ​വ​സ്​​ഥ​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഒപ്പം സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ത്ത​ര​മൊ​രു അ​വ​സ്​​ഥ ഇ​ല്ലാ​താ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് എന്നും. അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്​ കീ​ഴി​ൽ ഇപ്പോൾ ന​ട​ന്നുകൊണ്ടിരിക്കുന്നു പ​രി​ശോ​ധ​ന​ക​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.​ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ ശൈ​ഖ്​ റാ​ഷി​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ​യെ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ന്ന വേദിയിലാണദ്ദേഹം വ്യക്തമാക്കിയത്.

കൂ​ടി​​ക്കാ​ഴ്ച​യി​ൽ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ ഇ​​ബ്രാ​ഹിം സൈ​ഫ്​ അ​ന്ന​ജ്​​റാ​ൻ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പോ​ർ​ട്​​സ്​ സെ​ർ​ച്ച്​ ആ​ൻ​ഡ്​ ഫോ​ളോ അ​പ്​ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ബ്രി​ഗേ​ഡി​യ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ദ്ദൂ​സ​രി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി സാ​ന്നി​ധ്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ സാ​ധ്യ​മാ​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

About the author

themediatoc

Leave a Comment