ദുബായ് – കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ യു.എ.ഇ – കേരള സെക്ടറിൽ ചാർട്ടേഡ് വിമാന, കപ്പൽ സർവിസ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രതിനിധി സംഘവുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ആവശ്യം ഉന്നയിച്ച് കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം നിവേദനം നൽകിയിരുന്നു. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ തന്നെയും മാരിടൈം ബോർഡിനെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ പ്രവർത്തനം പൂർത്തിയായാൽ കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര യാത്ര, ചരക്ക് കപ്പൽ സർവിസ് ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. കൗൺസിൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി മന്ത്രിക്ക് നിവേദനം കൈമാറി. വൈസ് പ്രസിഡന്റ് ബേബി കിഴക്കേഭാഗം, സെക്രട്ടറി പി.ഐ. അജയൻ, ആർ. ജയന്ത്കുമാർ, കെ. സെയ്ത് ഹാരിസ്, വി.കെ. വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
You may also like
സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി...
യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അബ്ദുല്ല ഹാദി അൽ...
അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി...
മികച്ച വിലയില്‍ ഷോപ്പിംഗ് സമ്മാനിച്ച് വണ്‍ സോണ്‍...
നൈല ഉഷയുടെ പേരിൽ പുത്തൻ സ്വർണാഭരണ കളക്ഷൻ പുറത്തിറക്കി...
“പ്രോസ്പെര”എൻ.ആർ.ഇ സേവിങ്സ് അക്കൗണ്ട്...
About the author
