Featured UAE

ഓർമ കേരളോത്സവം 2024; വിപുലമായ ആഘോഷങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കം

Written by themediatoc

ദുബായ്: യുഎഇ ദേശീയ ദിനാഘോത്തിന്റെ ഭാ​ഗമായി സംഘടിപ്പിക്കുന്ന ഓർമ കേരളോത്സവം 2024 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ദുബായ് ഖുസൈസിലെ അമിറ്റി സ്കൂളിൽ വെച്ചാണ് ഓർമ്മ കേേരളോത്സവം നടക്കുക. വിവിധ പരിപാടികളാൽ വിപുലമായ ആഘോഷങ്ങളാണ് നടക്കാൻ പോകുന്നത്. ഡിസംബർ ഒന്നാം തീയതി പ്രശസ്ത നർത്തകി മേതിൽ ദേവിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും.

ഇത്തവണത്തെ കേരളോത്സവത്തിലെ പ്രധാന ആകർഷണം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ നയിക്കുന്ന തായമ്പകയിൽ മേളമാണ്. കേരളോത്സവം നടക്കുന്ന രണ്ടുദിവസവും മാരാരുടെ തായമ്പകം ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ ഒന്ന്, രണ്ട് ​ഗദിവസങ്ങളിൽ വൈകിട്ട് നാല് മണിമുതലാണ് പരിപാടികൾ നടക്കുക.

​ഗായിക ആ​ര്യാ ദയാൽ, സച്ചിൻ വാര്യർ, അനന്തു ​ഗോപി തുടങ്ങിയവർ നേതൃത്വം നൽകി കൊണ്ട് സം​ഗീത വിരുന്നും അരങ്ങേറും.
​ഡിസം​ബ​ർ ര​ണ്ടി​ന്​ വൈ​കീ​ട്ട് ആ​റ് മണിക്ക്​ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. 70ൽ ​പ​രം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ ശി​ങ്കാ​രി – പ​ഞ്ചാ​രി മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ൽ ആ​ന, തെ​യ്യം, ക​ര​കാ​ട്ടം, കാ​വ​ടി​യാ​ട്ടം തു​ട​ങ്ങി​യ​വ ക​ലാ​രൂ​പ​ങ്ങ​ളും അ​ണി​നി​ര​ക്കും.

തെ​രു​വു​നാ​ട​ക​ങ്ങ​ൾ, ക​ള​രി​പ്പ​യ​റ്റ്, തി​രു​വാ​തി​ര, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി തു​ട​ങ്ങി​യ നൃ​ത്ത – ക​ലാ​രൂ​പ​ങ്ങ​ൾ, സം​ഗീ​ത ശി​ൽ​പം എ​ന്നി​വ​ക്കൊ​പ്പം ഒ​രു​ക്കു​ന്ന നാ​ട​ൻ ഭ​ക്ഷ​ണ ശാ​ല​ക​ൾ, ത​ട്ടു​ക​ട​ക​ൾ, മ​റ്റു ചെ​റു​കി​ട വി​ൽ​പ​ന​ശാ​ല​ക​ൾ എന്നിവയും നടക്കും. യു എ ഇ​യി​ലെ പ്ര​ശ​സ്ത ചി​ത്ര​കാ​ര​ന്മാ​രു​ടെ ത​ത്സ​മ​യ ചി​ത്ര​ര​ച​ന, ച​രി​ത്ര -പു​രാ​വ​സ്തു പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പു​സ്ത​ക​ശാ​ല, സാ​ഹി​ത്യ സ​ദ​സ്സ്, ക​വി​യ​ര​ങ്ങ്, എ​ഴു​ത്തു സം​വാ​ദ​ങ്ങ​ൾ, പ്ര​ശ്നോ​ത്ത​രി​ക​ൾ. കേരളോത്സവത്തിനുള്ള പ്രവേശനം സൗജന്യമനമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

About the author

themediatoc

Leave a Comment