Featured Gulf UAE

പുതിയ നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

Written by themediatoc

പുതിയ നാല് മെട്രോ ലിങ്ക് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ആ​ഗസ്റ്റ് 30 മുതൽ ഈ സർവീസ് പ്രവർത്തനക്ഷമമാകും. എഫ് 39, എഫ്40, എഫ്58, എഫ് 59 എന്നിങ്ങനെയാണ് പുതിയ റൂട്ടുകളുടെ പേര്.

നാല് റൂട്ടുകളിലും ഇരുദിശകളിലേക്കുമായി അരമണിക്കൂർ ഇടവി‌ട്ട് ബസ് സർവീസ് ഉണ്ടാകും. എഫ്39 ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് ഊദ് അൽ മുതീന റൗണ്ട് അബൗട്ട് ബസ് സ്റ്റോപ്പ് വരെയാണ് ഒരു സ്റ്റോപ്പ്. രണ്ടാമത്തെ പുതിയ റൂട്ടായ F40, ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് മിർദിഫ്, സ്ട്രീറ്റ് 78, എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസ് നടത്തും.

റൂട്ട് എഫ് 58 അൽഖൈൽ മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് ഇൻറർനെറ്റ് സിറ്റിയിലേക്കാണ്. റൂട്ട് എഫ് 59 ദുബായ് ഇൻറർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് നോളജ് വില്ലേജിലേക്കാണ് സർവീസ് നടത്തുക. റൂട്ട് 21ൻറെ പേര് മാറ്റി 21എ, 21ബി എന്നിങ്ങനെ രണ്ട് റൂട്ടുകളായി വിഭജിക്കുകയും ചെയ്യുമെന്ന് ആർടിഎ അറിയിച്ചു.

യാത്രക്കാർക്കുള്ള റൂട്ട് ഐഡൻ്റിഫിക്കേഷൻ ലളിതമാക്കുക, സേവന കവറേജ് വിപുലീകരിക്കുക, മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് നിലവിലുള്ള റൂട്ടുകളിൽ മറ്റങ്ങൾ വരുത്തിയതെന്ന് ആർടിഎ പ്രഖ്യാപിച്ചു. യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുകണമെന്നും അതിനനുസരിച്ച് വേണം യാത്രകൾ ആസൂത്രണം ചെയ്യാൻ എന്നും അതോറിറ്റി അറിയിച്ചു.

About the author

themediatoc

Leave a Comment