Featured Gulf UAE

ദുബായ് ​പൊലീസിന്​ 100 പുത്തൻ വാഹനങ്ങൾ സമ്മാനം; പ്രമുഖ വ്യവസായി ഖലാഫ് അഹമ്മദ് അൽ ഹബ്തൂരിൽ നിന്ന്.

Written by themediatoc

ദുബായ് – ദുബായ് ​പൊലീസിന്​ 100 പുത്തൻ വാഹനങ്ങൾ സമ്മാനിച്ച്​ ദുബായിലെ പ്രമുഖ വ്യവസായി ഗ്രൂപ്പായ അൽ ഹബ്​തൂർ ഗ്രൂപ്പ്​ സ്ഥാപകനും ചെയർമാനുമായ ഖലഫ്​ അഹ്​മദ്​ അൽ ഹബ്​തൂരി. നാളിതുവരെ ദുബായിലെ സുരക്ഷ വർധിപ്പിക്കാനുള്ള ദുബായ് പൊലീസിന്‍റെ ശ്രമങ്ങൾക്ക്​ പിന്തുണനൽകാനും സേനയുടെ പ്രവർത്തനങ്ങളെ പരിപോഷിക്കാനും ലക്ഷ്യമിട്ടാണ്​ ഖലഫ്​ അഹ്​മദ്​ അൽ ഹബ്​തൂരി ഇത്തരം ഒരു സമ്മാനം ദുബായ് പോലീസിന് നൽകിയത്​. മിത്​സുബിഷി പജേറോ എസ്​.യു.വികളാണ്​ ഇത്തരത്തിൽ സേനയുടെ ഭാഗമായിത്തീർന്നത്.

രാജ്യത്തിന്‍റെ സുരക്ഷിതത്വബോധം വർധിപ്പിക്കുന്നതിന്​ ദുബൈ പൊലീസുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും, രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ സർക്കാരുമായി കൈകോർക്കുന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്നും ദുബൈ നൽകുന്ന സുരക്ഷയിൽ അഭിമാനമുണ്ടെന്നും ഖലഫ്​ അൽ ഹബ്​തൂരി പറഞ്ഞു.

ഹബ്​തൂറിന്‍റെ പ്രവൃത്തി അഭിനന്ദനാർഹമാണെന്ന് ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​​ ലഫ്​റ്റനന്‍റ്​ ജനറൽ അബ്​ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. പൊലീസ് പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനും ഈ വാഹനങ്ങൾ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസിസ്സ്റ്റന്‍റ്​ കമാൻഡർ ഇൻ ചീഫ്​ അബ്​ദുല്ല അലി അൽ ഗൈതിയും പരിപാടിയിൽ സന്നിഹിതനായിരുന്നു.

About the author

themediatoc

Leave a Comment