Featured UAE

ദുബായ് പൊലീസിന്റെ രക്ഷാപ്രവർത്തനത്തിന് ഇനി വനിതകളും; ആദ്യ സംഘത്തിൽ 18 പേർ

Written by themediatoc

ദുബായ്: ദുബായ് പൊലീസിൽ കര രക്ഷാ പ്രവർത്തനത്തിന് ഇനി വനിതാ ഉദ്യോ​ഗസ്ഥരും. 18 നോൺ കമ്മീഷൻഡ് വനിതാ ഓഫീസർമാരുടെ സംഘമാണ് പഠനവും പരിശീലനവും പൂർത്തിയാക്കി ദുബായ് പൊലീസിന്റെഭാ​ഗമായത്. വിവിധ രക്ഷാപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ സജ്ജരായ ഉയർന്ന പരിശീലനം ലഭിച്ച വനിതകൾ അടങ്ങുന്നതാണ് സംഘം.

റോഡപകടങ്ങൾക്കായുള്ള വിവിധ രക്ഷാപ്രവർത്തനങ്ങൾ, അഗ്നിശമന പ്രവർത്തനങ്ങൾ, വാഹനങ്ങളുടെ വാതിലുകൾ തുറക്കൽ, രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കൽ, ഏരിയൽ ബലൂണുകൾ വിന്യസിക്കൽ എന്നിവ ബിരുദദാന ചടഹ്ങിന്റെ ഭാ​ഗമായി നടത്തി. കര രക്ഷാപ്രവർത്തനങ്ങളിൽ തങ്ങളുടെ പുരുഷ സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്ന വനിതാ അംഗങ്ങളുടെ ആദ്യ ടീമിന് യോഗ്യത നേടിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് ലെഫ്റ്റനൻ്റ് ജനറൽ അൽ മാരി പറഞ്ഞു. സുരക്ഷയും പൊലീസും ഉൾപ്പെടെ വിവിധ മേഖലകളിൽ എമിറാത്തി സ്ത്രീകൾ രാജ്യത്തിൻ്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും കൂട്ടിച്ചേ‍ർത്തു.

ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, ഓപ്പറേഷൻ അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തി എന്നിവർ പങ്കെടുത്തു.

About the author

themediatoc

Leave a Comment