ദുബായ്: വിവിധ കാരണങ്ങളാൽ രാജ്യത്ത് നിയമനുസൃതമല്ലാതെ താമസിക്കുന്നവരെ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു നാട്ടിൽ പോകാനോ പ്രവാസം തുടരാനോ സഹായിക്കുന്നതിനായി പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ സർക്കാർ. പൊതുമാപ്പ് കാലയളവിൽ മുൻകാലങ്ങളിലെ പോലെ ഈ തവണയും ദുബായ് കെഎംസിസി ഹെല്പ് ഡെസ്കും മറ്റ് സൗകാര്യങ്ങളും ചെയ്യുവാൻ സംസ്ഥാന ജില്ലാ ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു.
പൊതുമാപ്പ് കാലയളവിൽ സർക്കാരുമായി സഹകരിച്ച് പ്രഖ്യാപിച്ച സൗകര്യങ്ങൾ പൂർണമായി ഉപയോഗപെടുത്താൻ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്ന് യോഗം അഭ്യർത്ഥിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഫോർ വയനാട് പദ്ധതി ദുബായ് കെഎംസിസി സഹകരണം വൻവിജയമാക്കിയ ദുബായ് കെഎംസിസിയുടെ കീഴിലുള്ള ജില്ലാ മണ്ഡലം വനിതാവിങ്ങ് കമ്മറ്റികളെ യോഗം അഭിനന്ദിച്ചു. അവശേഷിക്കുന്ന അംഗങ്ങൾ ആഗസ്റ്റ് 30 ന് മുമ്പായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആപ്പ് വഴി പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് യോഗം അറിയിച്ചു.
ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഒ കെ ഇബ്രാഹിം ചർച്ച ഉദ്ഘാടനം ചെയ്തു. ആക്റ്റിങ്ങ് ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി. വിവിധ ജില്ലാ ഭാരവാഹികളായ ജംഷാദ് മണ്ണാർക്കാട്, മുഹമ്മദ് കോട്ടയം, ഷിബു കാസിം, നിസാം ഇടുക്കി, മുജീബ് കോട്ടക്കൽ, വി ഡി നൂറുദ്ധീൻ ഹുസൈൻ കോട്ടയം, ഇബ്രാഹിം ചളവറ തുടങ്ങിയർ ചർച്ചയിൽ പങ്കെടുത്തു.