Featured UAE

നാളെ മുതൽ പാസ്പോർട്ട് സേവനങ്ങൾക്ക് തടസ്സം നേരിടുമെന്ന് അബുദബി ഇന്ത്യൻ എംബസി

Written by themediatoc

അബുദബി: നാളെ മുതൽ ഈ മാസം 22 വരെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെന്ന് അബുദബി ഇന്ത്യൻ എംബസി. പാസ് പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാലാണ് താത്കാലിക നിർത്തിവെക്കൽ എന്ന് എംബസി അറിയിച്ചു.

ബിഎൽഎസ് കേന്ദ്രങ്ങളിലും പാസ്പോർട്ട് സർവീസുകൾ മുടങ്ങും. അതിനാൽ ബിഎൽ എസ് നൽകിയ അപോയ്മെന്റുകൾ ഈ മാസം 23 മുതൽ 27വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റിനൽകും. മറ്റു കോൺസുലാർ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്ന് എംബസി അറിയിച്ചു.

About the author

themediatoc

Leave a Comment