ഷാർജ: ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പുതിയ ഷോറൂം ഷാർജ സഫാരി മാളിൽ തുറന്നു. ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ ശേഖരങ്ങൾ ഉൾപ്പെടുത്തിയ ഷോറൂം സഫാരി മാളിന്റെ ഗ്രൗണ്ട് േഫ്ലാറിലാണ് തുറന്നിരിക്കുന്നത്. വൈവിധ്യമാർന്ന ഡിസൈനുകളിൽ പരമ്പരാഗത ആഭരണങ്ങളുടെ വ്യത്യസ്ത ശേഖരവും ഇവിടെ ലഭിക്കും. അതുല്യവും അവിസ്മരണീയവുമായ ലോകോത്തര ജ്വല്ലറി ഷോപ്പിങ് അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.
ഷാർജ സഫാരി മാളിൽ ഏറ്റവും പുതിയ ഷോറൂം തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. മികച്ച ജ്വല്ലറി ഷോപ്പിങ് അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സഫാരി മാൾ സന്ദർശകർക്കും ഇക്കാര്യം ഉറപ്പുനൽകാൻ കഴിയും. എല്ലാ ജ്വല്ലറി പ്രേമികളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, സോണിയ ജോൺ പോൾ തുടങ്ങിയവർ പങ്കെടുത്തു.