Business Gulf UAE

നി​ഷ്ക​യു​ടെ പു​തി​യ ഷോ​റൂം ലു​ലു അ​ൽ ബ​ർ​ഷ​യി​ൽ ഒക്ടോബര്‍ അ​ഞ്ചി​ന് സി​നി​മാ​താ​രം വി​ദ്യ ബാ​ല​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും

Written by themediatoc

ദുബായ്: ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ആയ മോറികാപ് ഗ്രൂപ്പിന്റെ സംരംഭമായ നിഷ്‌ക മൊമെന്റസ് ജ്വല്ലറിയുടെ രണ്ടാമത് ഷോറൂം ലുലു അല്‍ ബര്‍ഷയില്‍ സിനിമ താരം വിദ്യാ ബാലന്‍ ഒക്ടോബര്‍ 5ന് രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ടു നിര്‍മിക്കുന്ന ഓഫീസ് വെയര്‍, ഡെയിലി വെയര്‍, വെഡിങ് കളക്ഷന്‍സ് കൂടാതെ 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്തമായ ട്രെന്‍ഡി ഡിസൈനില്‍ വിപുലമായ ശേഖരം പുതിയ ജ്വല്ലറിയിൽ ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടും 100 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളാണ് ലക്ഷ്യമെന്ന് നിഷ്‌ക മൊമെന്റസ് ജ്വല്ലറി ചെയര്‍മാന്‍ സി.എം നിഷിന്‍ തസ്‌ലീം അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു നിഷ്‌കയുടെ രണ്ട് ബ്രാഞ്ചില്‍ നിന്നും എല്ലാ ഉപഭോക്താക്കള്‍ക്കും ആദ്യ രണ്ട് ദിവസത്തേക്ക് വാങ്ങുന്ന പകുതി സ്വര്‍ണാഭരണങ്ങള്‍ 0% പണിക്കൂലിയില്‍ സ്വന്തമാക്കാവുന്നതാണ്. ദുബായിൽ ആദ്യമായി സ്വര്‍ണാഭരണ വിതരണരംഗത്ത് പരിപൂര്‍ണ സുതാര്യത ഉറപ്പുവരുത്തുന്നതിന് പണിക്കൂലിയുള്‍പ്പെടെ അടങ്ങിയ പ്രൈസ് ടാഗ് നിഷ്‌ക ഉറപ്പുവരുത്തുന്നു. സിനിമാതാരം സാമന്തയാണ് നിഷ്‌കയുടെ ബ്രാന്റ് അംബാസഡര്‍ എന്നാൽ നൈല ഉഷയാണ് ദുബായിലെ നിഷ്‌കയുടെ പുതിയ മുഖം.

എന്നാൽ താമസിയാതെ അബുദാബി, മീന ബസാര്‍, ജി.സി.സി, ഫാര്‍ ഈസ്റ്റ്, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കുമെന്നും നിഷ്‌ക മൊമെന്റസ് ഗ്രൂപ്പിന്റെ ഭാവി പദ്ധതി. ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ മാനേജിങ് ഡയറക്ടര്‍ സി.എം റിസ്‌വാന്‍ ഷിറാസ്, കോ-ചെയര്‍മാന്‍ വി.എ. ഹസ്സന്‍ (എസ്.ബി.കെ റിയല്‍ എസ്റ്റേറ്റ്, ഫ്‌ളോറാ ഹോട്ടല്‍സ് ചെയര്‍മാന്‍), കോഫൗണ്ടര്‍ വി.പി. മുഹമ്മദ് അലി (ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍) എന്നിവര്‍ പങ്കെടുത്തിരുന്നു.

About the author

themediatoc

Leave a Comment