ദുബായ് – അതിവേഗം വളരുന്ന എഫ്.എം.സി.ജി കമ്പനിയായ ബിസ്മി ഗ്രൂപ് ഓഫ് കമ്പനീസ് മേഖലയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ സ്റ്റോര്‍ തുറന്നു. ബിസ്മി ഹോൾസെയിൽ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഔട്ട്ലെറ്റ് ദുബായ് ദേര സൂക്ക് അൽ മർഫയിൽ എമിറേറ്റ്സ് ഇന്റർനാഷണൽ ബിസിനസ് ക്ലബ് പ്രസിഡന്റ് ഷെയ്ഖ ഡോ: ഹിന്ദ് ബിൻത് അബ്ദുൽ അസീസ് അൽ ഖാസിമി, മുൻ എക്കണോമിക് ഡിപ്പാർട്മെന്റ് ഡയരക്ടർ വലീദ് അബ്ദുൽ മാലിക്, ദുബായ് മുനിസിപ്പാലിറ്റിയിലെ ഫൈസൽ അബ്ദുള്ള, സൂക്ക് അൽ മർഫാ ജനറൽ മാനേജർ (നഖീൽ ഗ്രൂപ്പ്) മുവാത് അൽ റയീസ്, അലി അൽ നിയാദി, അനൂപ് ഗോപാൽ, ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയരക്ടർ പിഎം ഹാരിസ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഫൈസൽ ഹാരിസ്, ഫഹീം ഹാരിസ് തുടങ്ങിയവർ ചേർന്ന് ഉത്ഘാടനം ചെയ്തത്.
സൂഖ് അല്‍ മര്‍ഫയിലെ ബിസ്മി ഹോള്‍സെയിലില്‍ നിത്യോപയോഗ സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയുള്‍പ്പെടെ എല്ലാ ഉൽപന്നങ്ങളും മൊത്ത വിലക്കാണ് ലഭ്യമാക്കിയിട്ടുള്ളത്. വീട്ടാവശ്യങ്ങൾക്ക് ഹോൾസെയിൽ വിലയിൽ റീട്ടെയിലായും കച്ചവടക്കാർക്ക് മികച്ച വിലയിൽ ഓഫറുകളോടെയും സാധനങ്ങൾ ലഭ്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബിസ്മി ഹോള്‍സെയില്‍ വിപ്ലവകരമായ ഷോപ്പിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഉപയോക്താവിന് എല്ലാ ഉല്പന്നങ്ങളും പീസുകളായോ ഔട്ടറായോ കാര്‍ട്ടണായോ വാങ്ങാമെന്നും ഗ്രൂപ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ പി.എം. ഹാരിസ് പറഞ്ഞു.
ഉപഭോക്തൃ സാധനങ്ങള്‍ ആവശ്യമുള്ള മേഖലയിലെ ഏതൊരു ബിസിനസിനും ഏകജാലക പരിഹാര ദാതാവാണ് ബിസ്മി. മേഖലയിലുടനീളമുള്ള 7,000ത്തിലധികം ബിസിനസുകള്‍ക്ക് ബിസ്മി പ്രതിദിനം സേവനം നല്‍കുകയും ചെയ്യുന്നു. ആഗോള ബ്രാന്‍ഡുകളുമായി സഹകരിച്ച് എല്ലാ ഉപഭോക്തൃ ഉല്പന്നങ്ങളിലും വാല്യൂ പാക്കുകളുടെ വലിയ നിരതന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഓരോ ഉപഭോക്താവിനും കാര്യമായ നേട്ടമുണ്ടാക്കുന്നതാണ്. നിത്യേനയുള്ള ഗാര്‍ഹിക പര്‍ച്ചേസുകളില്‍ ഉപഭോക്താക്കൾ ഏറ്റവും കുറഞ്ഞ വില നല്‍കുന്നതിലൂടെ പ്രതിമാസ ബജറ്റില്‍ 20-25 ശതമാനം വരെ ലാഭിക്കാന്‍ സഹായിക്കും എന്നും പി.എം. ഹാരിസ് വ്യക്തമാക്കി.
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കുക എന്ന ഗവണ്മെന്റിന്റെ പ്രഖ്യാപിത നയം പിന്തുടർന്ന് ഏറ്റവും മികച്ച വിലയിൽ ജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ ബിസ്മി എന്നും ഒരുപടി മുന്നിൽ തന്നെയാണ്. ഒപ്പം വലിയ കുടുംബങ്ങള്‍ക്കായി വലിയ പാക്കിങ്ങിൽ കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്യുന്ന രീതിയും ബിസ്മിയുടെ മാത്രം പ്രത്യേകത കൂടിയാണ്. അതുകൊണ്ടുതന്നെ നൂറുകണക്കിന് റീട്ടെയില്‍ ഔട്ലെറ്റുകള്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പലചരക്ക് ഷോപ്പുകള്‍, റസ്റ്റാറന്റുകള്‍ എന്നിവ ബിസ്മിയില്നിന്നാണ് സാധനങ്ങള്‍ വാങ്ങുന്നത്. ഇതിലൂടെ റീട്ടെയില്‍ രംഗത്ത് ചുരുങ്ങിയ കാലയളവില്‍ മുദ്രപതിപ്പിക്കാന് ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം യുഎഇയിലുടനീളം നൂറിലധികം ഡോര്‍ ടു ഡോര്‍ ഡെലിവറി വാഹനങ്ങള്‍ ബിസ്മി ഗ്രൂപ്പിനുണ്ട്.
എന്നാൽ പുതിയ ദുബായ് ഐലൻഡിലെ ബിസ്മി സൂഖ് അല്‍ മര്‍ഫ കുടുംബങ്ങള്‍ക്ക് മികച്ച വാരാന്ത്യ അനുഭവം സമ്മാനിക്കുന്ന തരത്തിലുള്ള അന്തരീക്ഷവും, ഒപ്പം വിപുലമായ പാർക്കിങ്ങ് സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.