Business Featured Gulf UAE

ഫ്ലോറ ഗ്രൂപ്പ് ‘ഫ്ലോറ ഐലി’നു വേണ്ടി യുഎഇ റിയൽ എസ്റ്റേറ്റ് മേഖലയിൽ 2.5 ബില്യൺ രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

Written by themediatoc

ദുബായ്: യു എ ഇ യിലെ ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്തെ പ്രമുഖരായ ഫ്ലോറാഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബായ് ഐലൻഡ്സിൽ ബീച്ചിനോട് ചേർന്ന് ‘ഫ്ലോറ ഐൽ’എന്ന പേരിലാണ് പുതിയ താമസസമുച്ചയം നിർമിക്കുക. നാല് റിയൽ എസ്റ്റേറ്റ് പദ്ധതികൾ കൂടി ഉടൻ പ്രഖ്യാപിക്കുമെന്ന് സംരംഭകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റിയൽഎസ്റ്റേറ്റ് മേഖലയിൽ മൊത്തം 2.5 ശതകോടി ദിർഹത്തിന്‍റെ നിക്ഷേപത്തിനാണ് ഫ്ലോറ ഗ്രൂപ്പ് തയാറെടുക്കുന്നത്. ബീച്ചിനോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളുള്ള 251 അപ്പാർട്ടുമെന്റുകൾ ഉൾകൊള്ളുന്ന താമസസമുച്ചയമാണ് ഫ്ലോ ഐൽ. ‘ഫ്ലോറ റിയൽലിറ്റി’എന്ന ബ്രാൻഡിൽ ആദ്യമായി അവതരിപ്പിക്കുന്ന പദ്ധതിയാണിത്. നേരത്തേ ഇമാർ ഗ്രൂപ്പുമായി ചേർന്ന് ‘ബുർജ് റോയൽ ഡൗൺടൗൺ’ എന്ന പദ്ധതി ഗ്രൂപ്പ് നടപ്പാക്കിയിരുന്നു.

ദുബായ് ജുമൈറ ബീച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫ്ലോറ ഐലിന്‍റെ ഔപചാരിക പ്രഖ്യാപനവും മാതൃകാ അനാഛാദനവും നടന്നു. മൂന്ന് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി ഭവനങ്ങൾ ഉടമകൾക്ക് കൈമാറുമെന്ന് ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി.എ. ഹസൻ പറഞ്ഞു. ഒന്ന്, രണ്ട്, മൂന്ന് ബെഡ്റൂം അപ്പാർട്ടുമെന്റുകളാണ് ഇതിലുണ്ടാവുക. ഫ്ലോറ റിയാലിറ്റിക്ക് കീഴിൽ നടപ്പാക്കുന്ന അഞ്ച് പദ്ധതികളിൽ ആദ്യത്തേതാണിത്. ഫ്ലോറ ഐൽ പദ്ധതിയുടെ രൂപകൽപ്പനക്ക് മികച്ച താമസ കെട്ടിട രൂപകൽപ്പനക്കുള്ള അവാർഡ് ലഭിച്ചിരുന്നു. ജെ.ടി ആൻഡ് പി ആണ് പദ്ധതിയുടെ രൂപകൽപന തയ്യാറാക്കിയത്. ഫ്ലോറ ഗ്രൂപ്പ് ഇന്ത്യ ചെയർമാൻ എം.എ. മുഹമ്മദ്, ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് റാഫി, എം.ഡി. ഫിറോഷ് കലാം, ഫ്ലോറ റിയൽറ്റി എം.ഡി. നൂറുദ്ദീൻ ബാബു, ഡയറക്ടർ അനുര മത്തായ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇതോടൊപ്പം മാർക്കറ്റിങ് മേഖലയിൽ സെഞ്ചൂറിയൻ, ഒക്ട എന്നിവയും പദ്ധതിയുടെ ഭാഗമാകും.

About the author

themediatoc

Leave a Comment