Business Gulf UAE

ഫ​സ്റ്റ്​ ഗ്ലോ​ബ​ൽ ച​ല​ഞ്ച്​, യു.​എ.​ഇ ടീ​മി​ന്​ വെ​ള്ളി മെ​ഡ​ൽ

Written by themediatoc

ദുബായ്: റോബോട്ടിക്സിലെ ഒളിമ്പിക്സ് എന്നറിയിപ്പെടുന്ന ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ചില്‍ മികച്ച നേട്ടം സ്വന്തമാക്കി യുഎഇ ടീം. സെപ്റ്റംബർ 26 മുതല്‍ 29 വരെ ആതന്‍സിലെ ഗ്രീസില്‍ നടന്ന ചലഞ്ചില്‍ വെളളി മെഡലാണ് ടീം നേടിയത്. 193 രാജ്യങ്ങളില്‍ നിന്നുളള ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് ചരിത്ര നേട്ടം. ഞായറാഴ്ച ദുബായില്‍ നടന്ന പരിപാടിയില്‍ ടീമിനെ ആദരിച്ചു.

ഇത് കൂടാതെ ഫസ്റ്റ് ഗ്ലോബല്‍ ഗ്രാന്‍ഡ ചലഞ്ച് പുരസ്കാരം, സോഷ്യല്‍ മീഡിയ പുരസ്കാരവും ഇന്‍റർനാഷണല്‍ എന്തൂസിയാസം പുരസ്കാരവും ടീം സ്വന്തമാക്കിയിട്ടുണ്ട്. സ്റ്റെം ( സയന്‍സ്-ടെക്നോളജി-എഞ്ചിനീയറിങ്-കണക്ക്) വിദ്യാഭ്യാസത്തിന് യുഎഇ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ദൃതി ഗുപ്ത, സോഹന്‍ ലാല്‍വാനി,അർണവ് മേഹ്ത,വിയാന്‍ ഗാർഗ്, റിതി പഗ്ദർ,ആര്യന്‍ ചാമോലി, പ്രശാന്ത് വെങ്കിടേഷ്, സമർഥ് മൂർത്തി, അർജുന്‍ ഭട്നാഗർ എന്നിവരടങ്ങുന്നതാണ് യുഎഇ ടീം. അധ്യാപകരായ അഹിലാന്‍ സുന്ദർരാജ്, മുഹമ്മദ് മുക്താർ, അലന്‍ ഡി കൗത്ത് എന്നിവരാണ് പിന്തുണനല്‍കിയത്. റോബോട്ടിക്സില്‍ മികച്ച സേവനം നല്കുന്ന യുണീക് വേള്‍ഡിന്‍റെ പിന്തുണയോടെ 9 മാസത്തെ പരിശ്രമമാണ് നേട്ടത്തിന് ആധാരം.

യുഎഇ ടീമിന്‍റെ വിജയം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണിതെന്ന് യുണീക്ക് വേൾഡ് റോബോട്ടിക്‌സിൻ്റെ സിഇഒയും എഫ്‌ജിസി യുഎഇ ദേശീയ ഓർഗനൈസറുമായ ബൻസൻ തോമസ് ജോർജ്ജ് പറഞ്ഞു. റോബോട്ടിക്സിലും നിർമ്മിത ബുദ്ധിയിലും മികച്ച നിക്ഷേപമാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ വിദ്യാഭ്യാസ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിലെ75 ശതമാനം ജോലികളും സ്റ്റെമില്‍ അധിഷ്ഠിതമായിരിക്കുമെന്നാണ് യുഎഇ വിദ്യാഭ്യാസമന്ത്രാലയം അടുത്തിടെ നടത്തിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്കും രാജ്യത്ത് സ്റ്റെം ബിരുദധാരികളുടെ എണ്ണം ഇരട്ടിയാകും. റോബോട്ടിക്സ് എ ഐ വിദ്യാഭ്യാസത്തിനായി 300 മില്ല്യണ്‍ ദിർഹമാണ് യുഎഇ മാറ്റിവച്ചിരിക്കുന്നത്.

About the author

themediatoc

Leave a Comment