ദുബായ് – യു.എ.ഇ ആസ്ഥാനമായുള്ള സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഡാന്യൂബ് ഗ്രൂപ് തങ്ങളുടെ ഡ്രീം പ്രൊജെക്ടിൽ ഒന്നായ ഓപ്പൽസിന്റെ ഏറ്റവും പുതിയ പ്രോജക്റ്റ്, 525 ദശലക്ഷം ദിർഹം വിൽപ്പന മൂല്യമുള്ള ഇരട്ട-ടവർ റെസിഡൻഷ്യൽ പ്രൊജക്റ്റ് പ്രഖ്യാപന ദിനം തന്നെ ഡിമാൻഡ് വിറ്റുപോയതായി പറഞ്ഞു.
ഇന്ത്യൻ ഹാസ്യനടനും നടനുമായ കികു ശാരദ ഓപ്പൽസ് ലോഞ്ചിൽ പങ്കെടുത്തു. ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പ്രോജക്റ്റ് ലോഞ്ച് ഇവന്റുകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ ഡാന്യൂബ് പ്രോപ്പർട്ടീസ് വീടുകളിൽ നിക്ഷേപം നടത്തിയ നിരവധി ബോളിവുഡ് സെലിബ്രിറ്റികളിൽ ഒരാളാണ് കികു ശാരദ. നിക്ഷേപത്തിൽ ഉയർന്ന ആദായം, ഡെലിവറിക്ക് ശേഷം ആസ്തികളുടെ വേഗത്തിലുള്ള വിലമതിപ്പ് എന്നിവ ഇത്തരം ഡിമാന്റിന് കാരണം എന്ന് കിക്ക് കൂട്ടിച്ചേർത്തു.
ദുബായ് ഹിൽസ് എസ്റ്റേറ്റിന് എതിർവശത്തുള്ള ദുബായ് സയൻസ് പാർക്കിൽ 66,985 ചതുരശ്ര അടി (6,223.11 ചതുരശ്ര മീറ്റർ) സ്ഥലത്താണ് 800,000 ചതുരശ്രയടി വിസ്തീർണമുള്ള ഓപ്പൽസ് പണിതുയത്തുന്നത്. താഴെ ഒരു പോഡിയത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന 19 നിലകളുള്ള രണ്ട് ടവറുകളും മുകളിൽ ഒരു സ്കൈബ്രിഡ്ജും ഉണ്ട്, ഇത് പെന്റ്ഹൗസുകൾ, സാധാരണ ഉപയോഗ സൗകര്യങ്ങൾ, കെട്ടിടത്തിന്റെ എല്ലാ വശങ്ങളിലും ചുറ്റുവട്ടത്തെ മനോഹരമായ കാഴ്ചകൾ എന്നിവയെല്ലാം ആസ്വാദിക്കാനാവും. 2025 ൽ പൂർത്തിയാകുമ്പോൾ, 261 സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ, 206 വൺ ബെഡ്റൂം അപ്പാർട്ട്മെന്റുകൾ, 69 രണ്ട് ബെഡ്റൂം അപ്പാർട്ട്മെന്റുകൾ, 18 കോണ്ടോമിനിയങ്ങൾ, നാല് പെന്റ്ഹൗസുകൾ എന്നിവയുൾപ്പെടെ 575 വീടുകൾ ഓപ്പൽസ് വിതരണം ചെയ്യും.
ഡാന്യൂബ് പ്രോപ്പർട്ടീസ് ആരംഭിച്ച 18 മത്തെ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റാണ് ഓപ്പൽസ്. ഇത് ഇതുവരെ മുമ്പ് ആരംഭിച്ച 17 പദ്ധതികളിൽ 13 എണ്ണം വിതരണം ചെയ്തു. ലോഞ്ച് ചെയ്തതും ഡെലിവറി ചെയ്തതുമായ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഏറ്റവും വിജയകരമായ ഒന്ന് എന്ന് ഡാന്യൂബ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ശ്രീ റിസ്വാൻ സാജൻ ദുബായിലെ ഡാന്യൂബ് പ്രോപ്പർട്ടീസ് ഹെഡ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. ഞങ്ങളുടെ 18 മത്തെ പ്രോജക്റ്റായ ഓപ്പൽസ്, ജീവിതശൈലിയിലെ ക്ലാസ്, കംഫർട്ട്, സൗകര്യം എന്നിവയുടെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്നും. വളരെ താങ്ങാനാവുന്ന വിലയിൽ മുമ്പ് വിപണിയിൽ ലഭ്യമല്ലാത്ത നിരവധി അധിക സൗകര്യങ്ങൾ കൂടി ഓപ്പൽസിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും മിസ്റ്റർ റിസ്വാൻ സാജൻ പറഞ്ഞു.