അബുദബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ യുഎസ് സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ഔദ്യോഗികമായിട്ടുള്ള ആദ്യയാത്രയാണിത്.
യുഎസിൽ എത്തിയ ശേഷം ഷെയ്ഖ് മുഹമ്മദ് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎഇ വാർത്ത ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. പലസ്തീനിലെ വെടിനിർത്തലിൻ്റെ സാധ്യത തേടിക്കൊണ്ടിരിക്കുന്ന സാഹചര്യമായതിനാൽ ബൈഡനുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ഗാസിലേയും സുഡാനിലേയും തുടരുന്ന സാഹചര്യത്തിൽ സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യും. നിർമ്മിതബുദ്ധി വിദ്യകളുടെ വികസനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുല്ള സഹകരണം ഉൾപ്പെടെമറ്റു വിഷയങ്ങളും കൂടികക്കാഴ്ചയിൽ ചർച്ച ചെയ്തേക്കും. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധം കൂടുതൽ ശക്തമാക്കാനും ഈ സന്ദർശം വഴിവെക്കും.