ദുബായ് – ഡിസംബർ ഒന്ന് വ്യാഴാഴ്ച മുതൽ മൂന്ന് ശനിയാഴ്ച വരെ യു.എ.ഇ ദേശീയദിനത്തിന്റെയും അനുസ്മരണ ദിനത്തിന്റെയും അവധികൾ ദുബായ് ക്യാബിനറ്റ് മന്ത്രിസഭ പ്രഖ്യാപിച്ചു. എന്നാൽ ഞായറാഴ്ച വാരാന്ത്യ അവധിദിനമായതിനാൽ നാലുദിവസം തുടർച്ചയായി ഒഴിവ് ലഭിക്കും.
രാജ്യത്തിന്റെ രക്തസാക്ഷികളെ അനുസ്മരിക്കുന്നതിന് നവംബർ 30നാണ് യു.എ.ഇ ഔദ്യോഗികമായി വാർഷിക അനുസ്മരണ ദിനം ആചരിക്കുന്നത്. എന്നാൽ, ഇത്തവണ അനുസ്മരണ ദിനത്തിന്റെ അവധി ദേശീയ ദിനാഘോഷത്തോടൊപ്പം ചേർത്താണ് നൽകിവരുന്നത്. ഡിസംബർ രണ്ടിനാണ് ദേശീയ ദിനാചരണം. രണ്ട്, മൂന്ന് തീയതികളിൽ വിപുലമായ ആഘോഷ പരിപാടികളാണ് യു.എ.ഇ യുടെ വിവിധ എമിറേറ്റുകളിൽ നടക്കുന്നത്.