Breaking News Featured Gulf UAE

സാ​യു​ധ​സേ​ന ഏ​കീ​ക​ര​ണ ദിനാചരണം അനുസ്മരിച്ച് യു.എ.ഇ.

Written by themediatoc

ദുബായ് – യു.എ.ഇയുടെ സൈ​നി​ക ശ​ക്തി​യെ​യും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സാ​യു​ധ​സേ​നയുടെ പ​ങ്കി​നെ​ അ​നു​സ്മ​രി​ച്ച് യു.​എ.​ഇ ശ​നി​യാ​ഴ്ച 47മത് സാ​യു​ധ​സേ​ന​ ഏ​കീ​ക​ര​ണ ദി​നം ആ​ച​രി​ക്കു​ന്നു. 1976 മേ​യ് ആ​റി​നാ​ണ്​ യു.​എ.​ഇ രാ​ഷ്​​ട്ര​പി​താ​വ് ശൈ​ഖ്​ സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ൻ സാ​യു​ധ​സേ​ന​യെ ഒ​രു കേ​ന്ദ്ര ക​മാ​ൻ​ഡി​നും പ​താ​ക​ക്കും കീ​ഴി​ൽ ഏ​കീ​ക​രി​ക്കു​ന്ന​താ​യ ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​നു​സ്മ​ര​ണ​മാ​യാ​ണ്​ എ​ല്ലാ വ​ർ​ഷ​വും മേ​യ്​ ആ​റി​ന്​ സാ​യു​ധ​സേ​ന ഏ​കീ​ക​ര​ണ ദി​നം ആ​ച​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ സൈ​നി​ക ദൗ​ത്യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ദി​നാ​ച​ര​ണ​ത്തിതോടനുബന്ധിച്ച്‌ പ്ര​ത്യേ​ക​മാ​യ ച​ട​ങ്ങു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

യു.​എ.​ഇ രാ​ഷ്​​ട്ര​പി​താ​വ് ശൈ​ഖ്​ സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ൻ സാ​യു​ധ​സേ​ന​യെ ഏ​കീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം പോലെ തന്നെ എടുത്ത മറ്റൊരു സുപ്രധാന തീരുമാനമായിരുന്നു രാ​ഷ്​​ട്ര ഏ​കീ​ക​ര​ണ തീ​രു​മാ​നമെന്നും യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ​റ​ഞ്ഞു. യു.​എ.​ഇ സൈ​നി​ക മാ​ഗ​സി​നാ​യ ‘നേ​ഷ​ൻ ഷീ​ൽ​ഡി’​നോ​ട് സം​സാ​രി​ക്ക​വെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. രാ​ഷ്ട്ര സ്ഥാ​പ​ക​രാ​യ ശൈ​ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ന്‍റെ​യും ശൈ​ഖ്​ റാ​ശി​ദ് ബി​ൻ സ​ഈ​ദ് ആ​ൽ മ​ക്തൂ​മി​ന്‍റെ​യും മ​റ്റു സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും തീ​രു​മാ​ന​ത്തെ ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ന​ന്ദി​യോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യും അം​ഗീ​ക​രി​ക്കു​ന്നു അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നെ​യും വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ​യും സാ​യു​ധ​സേ​ന ഏ​കീ​ക​ര​ണ ദി​ന​ത്തി​ൽ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ഒപ്പം സൈ​നി​ക​രു​ടെ വി​ശ്വ​സ്ത​ത​യും ധൈ​ര്യ​വും അ​ർ​പ്പ​ണ​ബോ​ധ​വും പ്ര​തി​ജ്ഞ​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും സാ​യു​ധ സേ​ന​യെ കാ​ര്യ​ക്ഷ​മ​ത​യു​ടെ​യും ഫ​ല​പ്രാ​പ്തി​യു​ടെ​യും ഏ​റ്റ​വും ഉ​യ​ർ​ന്ന ത​ല​ത്തി​ലേ​ക്ക് വ​ള​ർ​ത്തി​യെ​ന്നും എ​ല്ലാ​യി​ട​ത്തും എ​ല്ലാ​വ​രി​ൽ നി​ന്നും ബ​ഹു​മാ​നം നേ​ടു​ന്ന​തി​ന്​ ഇ​ത്​ കാ​ര​ണ​മാ​യെ​ന്നും സേ​ന​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട്​ അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രും പ്ര​സി​ഡ​ൻ​റി​ന്​ യു.​എ.​ഇ സാ​യു​ധ സേ​ന ഏ​കീ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

About the author

themediatoc

Leave a Comment