ദുബായ് – നിലവിൽ യു.എ.ഇ വിപണിയിൽ കണ്ടുവരുന്ന ‘കിങ് മൂഡ്’, ‘മോൺസ്റ്റർ റാബിറ്റ് ഹണി’, എന്നീ ഉൽപന്നങ്ങൾക്ക് നിരോധം ഏർപ്പെടുത്തിയതായി അബൂദബി ആരോഗ്യവകുപ്പ് അറിയിച്ചു. പോഷകവർധക വസ്തു എന്ന പേരിൽ വിറ്റഴിച്ചിരുന്ന ഇവ ആരോഗ്യത്തിന് ഭീഷണിയാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മാത്രമല്ല പാക്കിങിന് മുകളിൽ രേഖപ്പെടുത്താത്ത പല ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളും ഇവയിൽ ഉൾകൊള്ളുന്നതായി ലാബ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ പലതും ആരോഗ്യത്തിന് ഭീഷണിയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവ ഉപയോഗിച്ചതിനെ തുടർന്ന് എന്തെങ്കിലും രോഗ ലക്ഷണമുള്ളവർ ചികിത്സതേടണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
You may also like
ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ പത്താം വാർഷികം;...
സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി...
യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അബ്ദുല്ല ഹാദി അൽ...
മികച്ച വിലയില്‍ ഷോപ്പിംഗ് സമ്മാനിച്ച് വണ്‍ സോണ്‍...
നൈല ഉഷയുടെ പേരിൽ പുത്തൻ സ്വർണാഭരണ കളക്ഷൻ പുറത്തിറക്കി...
“പ്രോസ്പെര”എൻ.ആർ.ഇ സേവിങ്സ് അക്കൗണ്ട്...
About the author
