ഫുജൈറ – മസാഫിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ട് ഇമാറാത്തികൾ മരിച്ചു.19കാരനായ യുവാവും 28കാരിയായ യുവതിയുമാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മസാഫി റൗണ്ട് എബൗട്ടിന് സമീപത്തായിരുന്നു അപകടം. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ഫുജൈറയിലെ റോഡ് ഗതാഗത-പരിശോധന വിഭാഗം ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദൻഹാനി പറഞ്ഞു. ഒറ്റവരി പാതയിൽ ഒരു കാർ മറ്റൊരു കാറിനെ തെറ്റായ രീതിയിൽ മറികടക്കാൻ ശ്രമിക്കവെ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറുകൾ പൂർണമായും തകർന്നു. ട്രാഫിക് പൊലീസും ആംബുലൻസും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.