Breaking News Featured Gulf UAE

യു.എ.ഇ വീസ എടുക്കാനും എമിറേറ്റ്സ് ഐഡി പുതുക്കാനും ബന്ധപെട്ടവർ കൃത്യമായ മാനദണ്ഡം പാലിച്ചിരിക്കണം

Written by themediatoc

ദുബായ് – നിലവിലെ പുതുക്കിയ വിസ, എമിറേറ്റ്സ് ഐഡി നിർദേശമനുസരിച്ച്‌ നിർദേശിച്ച രീതിയിലുള്ള ചിത്രമില്ലെങ്കിൽ വീസ അപേക്ഷ തള്ളും. ഒപ്പം വീസ പുതുക്കുന്നവരും പുതിയ വീസയ്ക്കും എമിറേറ്റ്സ് ഐഡിക്കും അപേക്ഷിക്കുന്നവരും സ്വന്തം ചിത്രത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം. വീസയ്ക്ക് അപേക്ഷിക്കുന്നവർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചാൽ വീസ നടപടികൾ എളുപ്പമാക്കാൻ സാധിക്കും.

പുതുക്കിയ നിബന്ധനകൾ:

  • പശ്ചാത്തലം – വെളുത്ത പ്രതലമായിരിക്കണം പശ്ചാത്തലം.
  • ഭാവം – സ്വാഭാവിക മുഖ ഭാവമായിരിക്കണം. കൂടുതൽ ഭാവ പ്രകടനങ്ങളോ അമിതമായ ചിരിയോ പാടില്ല.
  • തല വയ്ക്കേണ്ട രീതി – തല നേരെ വയ്ക്കണം, ചരിക്കാൻ പാടില്ല. ക്യാമറയുടെ ലെൻസിന് നേരേയായിരിക്കണം തല.
  • കണ്ണുകൾ – കണ്ണുകൾ പൂർണമായും തുറന്നിരിക്കണം. കണ്ണിൽ നിറമുള്ള ലെൻസുകൾ ഉപയോഗിക്കാൻ പാടില്ല.
  • ഫോട്ടോ – നല്ല റസലൂഷനിൽ എടുത്ത കളർ ചിത്രമാകണം.
  • 6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം.
  • ചിത്രത്തിന്റെ വലുപ്പം 35*40 മില്ലിമീറ്റർ ആയിരിക്കണം.
  • കണ്ണടകൾ – കണ്ണും കൃഷ്ണമണിയും കാണുന്നതിനു തടസ്സമുണ്ടാക്കുകയോ ലൈറ്റുകൾ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കിൽ കണ്ണടകൾ ഉപയോഗിക്കാം.
  • മീശ – സ്ഥിരമായി താടിയും മീശയും ഉപയോഗിക്കുന്നവരാണെങ്കിൽ ഷേവ് ചെയ്യേണ്ടതില്ല.
  • വസ്ത്രം – ഫോർമൽസ്. പൗരന്മാർ കന്തൂറ ധരിക്കണം.
  • ശി. രോവസ്ത്രം – മത വിശ്വാസത്തിന്റെ ഭാഗമായോ ദേശീയ വസ്ത്രത്തിന്റെ ഭാഗമായോ ഉള്ള ശിരോവസ്ത്രങ്ങൾ ധരിക്കാം.
  • റസലൂഷൻ – കുറഞ്ഞത് 600 ഡിപിഐ എങ്കിലും റസലൂഷൻ വേണം. ചിത്രം അവ്യക്തമാകാൻ പാടില്ല. ചിത്രങ്ങളിൽ എതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ചെയ്യാൻ പാടില്ല.

About the author

themediatoc

Leave a Comment