അബൂദബി – യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ് യാന്റെ ഭാര്യാ മാതാവ് ശൈഖ മറിയം ബിന്ത് അബ്ദുല്ല ബിന്‍ സുലായം അല്‍ ഫലാസി അന്തരിച്ചു. യു.എ.ഇ പ്രസിഡൻറിന്റെ പത്നി ശൈഖ സലാമ ബിന്ത് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല് നഹ് യാന്റെ മാതാവാണ്.
ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ ആല് നഹ് യാന്‍, ശൈഖ് റാഷിദ് ബിന്‍ ഹംദാന്‍ ആല് നഹ് യാന്‍, ശൈഖ് ഹമദ് ബിന്‍ ഹംദാന്‍ ആല് നഹ് യാൻ, ശൈഖ് ഖലീഫ ബിന്‍ ഹംദാന്‍ ആല് നഹ് യാൻ, ശൈഖ് സയീദ് ബിന്‍ ഹംദാന്‍ ആല് നഹ് യാൻ തുടങ്ങിയവര്‍ ശൈഖ മറിയത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. നിരവധി ശൈഖുമാരും പൗര പ്രമുഖരും മയ്യിത്ത് നമസ്കാരത്തിലും പ്രാര്‍ഥനയിലും പങ്കെടുത്തു.