Breaking News Featured News Kerala/India

രാജ്യത്ത്‌ 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി മോദി സർ‌ക്കാർ ‘പൗരത്വ ഭേദഗതി നിയമം’ നടപ്പിലാക്കി

Written by themediatoc

ന്യൂഡൽഹി: ആദ്യം അപേക്ഷിച്ച 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി രാജ്യത്ത് മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് രേഖകൾ അപേക്ഷിച്ചവർക്ക് കൈമാറിയത്. പൗരത്വ ഭേദഗതി ചട്ടപ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അഭിനന്ദിച്ചു ശേഷം നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം ചടങ്ങിൽ സംസാരിച്ചു. നിലവിൽ അപേക്ഷകർ സമർപ്പിച്ച വിവിധ രേഖകൾ പരിശോധിച്ച ശേഷം പൗരത്വം നേടിയവർക്ക് പ്രതി‌ജ്ഞ ചൊല്ലിക്കൊടുകുകയും ചെയ്തു. പൂർണമായും ഓൺലൈനായാണ് സിഎഎ അപേക്ഷ സമർപ്പിക്കുക. ‌ഡൽഹിയിലെ ഡയറക്‌ടറുടെ(സെൻസസ് ഓപ്പറേഷൻസ്) നേതൃത്വത്തിലെ എംപവേർ‌ഡ് കമ്മിറ്റി വിശദമായ പരിശോധനയ്‌ക്ക് ശേഷമാണ് 14 പേ‌ർക്കും പൗരത്വം നൽകിയത്.

About the author

themediatoc

Leave a Comment