ദുബായ്: ദുബായ് കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ആഗോള സമാധാനം, വികസനം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നേതൃത്വത്തിൻ്റെ കാഴ്ചപ്പാടിനെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തു. രാജ്യത്തിന്റെ ഭാവി വികസനവും സഹകരണ സംരംഭങ്ങളും അവലോകനം ചെയ്തു. യുഎഇയുടെ ആഗോള നിലവാരം ഉയർത്തുന്നതിനും ആഗോള പങ്കാളിത്തം വളർത്തുന്നതിനുമുള്ള വിദേശകാര്യ മന്ത്രാലയത്തിൻ്റെ സംരംഭങ്ങളെ ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു.
മേഖലയിലെ സ്ഥിരതയും സുരക്ഷയും വർധിപ്പിക്കുന്നതിനുള്ള യുഎഇയുടെ സഹകരണ ശ്രമങ്ങൾ ഉൾപ്പെടെയുള്ള ദേശീയ, പ്രാദേശീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. രാജ്യത്തിന്റെ അടുത്ത ഘട്ട വികസനത്തെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രതിരോധ മന്ത്രാലയത്തിൻ്റെയും വിദേശകാര്യ മന്ത്രാലയത്തിൻ്റെയും ശ്രമങ്ങൾ കാര്യക്ഷമമാക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
ദേശീയ സുരക്ഷയ്ക്കും വിദേശ നയത്തിനുമുള്ള ചട്ടക്കൂടുകൾ, യുഎഇ പൗരന്മാർക്കും വിദേശികൾക്കും കോൺസുലാർ സേവനങ്ങൾ മെച്ചപ്പെടുത്തൽ, രാജ്യത്തിൻ്റെ പ്രതിരോധ-സുരക്ഷാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ മെച്ചപ്പെടുത്തൽ, ആരോഗ്യം, ഊർജ്ജം, എന്നിവയും ചർച്ചാ വിഷയമായി. യോഗത്തിൽ സഹമന്ത്രി ഷെയ്ഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാനും യുഎഇയിലെ നിരവധി മന്ത്രിമാരും പങ്കെടുതിരുന്നു.