Breaking News Gulf UAE

കുട്ടികൾക്കായി 600ലേറെ പരിപാടികൾ ഒരുക്കി 41മത് ഷാർജ പുസ്തകമേള

Written by themediatoc

ഷാർജ: 41മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കുട്ടികൾക്കായിനിരവധി വിപുലമായ പരിപാടികൾഒരുങ്ങുന്നതായി പുസ്തകമേള സംഘടകർ അറിയിച്ചു. കുട്ടികളെ വായനയുടെയും വിജ്ഞാനത്തിന്‍റെയും ലോകത്ത് മുന്നേറാൻ പ്രചോദിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. എക്സ്പോ സെന്‍ററിൽ നവംബർ 2മുതൽ 13 വരെ നടക്കുന്ന മേളയിൽ 623 വിദ്യാഭ്യാസ-വിനോദ പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി മാത്രം ഒരുക്കുക.

14 രാജ്യങ്ങളിൽ നിന്നുള്ള 45 പ്രഫഷനലുകളുടെയും വിദഗ്ധരുടെയും നേതൃത്വത്തിൽ തിയറ്റർ ഷോകൾ, കുട്ടികൾക്ക് മാത്രമായി ഇന്‍ററാക്ടിവ് വർക്ക്ഷോപ്പുകൾ, എന്നിവയാണ് പ്രധാനമായും സംഘടിപ്പിക്കുക.

8 രാജ്യങ്ങളിൽനിന്നുള്ള 22 കലാകാരന്മാർ നയിക്കുന്ന 123 ഇമ്മേഴ്‌സിവ് തിയറ്റർ ഷോകളും, റോമിങ് പരേഡുകളും അരങ്ങേറും ഇവക്കു പുറമെ അങ്ങേറും. കൊച്ചുകുട്ടികളുടെ ഭാവനയെ പോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കമാണ് ഇതിനുണ്ടാവുക. ഇതിനുപുറമെ ചിത്രരചനയിലും സംഗീതത്തിലും ഡാൻസിലും കുട്ടിളെ അതിശയിപ്പിക്കുന്ന മറ്റു ആവിഷ്കാരങ്ങളും ഇതോടൊപ്പം അരങ്ങേറും.

About the author

themediatoc

Leave a Comment