അബൂദബി – റോഡ് സുരക്ഷയുടെ ഭാഗമായി അബൂദബിയെയും അല്ഐനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ വേഗപരിധി വെട്ടിക്കുറച്ചു. ഇതനുസരിച്ച് അബൂദബി-അല്‍ഐന്‍ റോഡില്‍ അല്‍ സആദ് പാലത്തില്‍നിന്ന് അല്‍ അമീറ പാലം വരെയുള്ള ഭാഗത്ത് വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററില്‍നിന്ന് 140 കിലോമീറ്ററായാണ് ചുരുക്കുക. ഇതനുസാരിച്ച് നവംബർ 14ന് നിയം നിലവിൽ വരും.
അബൂദബിയില്‍നിന്ന് അല്‍ഐനിലേക്കുള്ള പാതയില്‍ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ഏതാനും മാസം മുമ്പാണ്. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണം അമിത വേഗമാണ് അപകടത്തിനു കാരണമായതെന്ന് കണ്ടെത്തിയതായി അല്‍ഐന്‍ ട്രാഫിക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ സെയിഫ് അല്‍ അമിരി പറഞ്ഞു.
സംയോജിത ഗതാഗത കേന്ദ്രവുമായി കൂടിയാലോചിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പുതിയ തീരുമാനം ഏവരും പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.തിങ്കളാഴ്ച മുതല്‍ റോഡിലെ സ്പീഡ് കാമറകളില്‍ 140 കിലോമീറ്ററായിരിക്കും ക്രമീകരിക്കുന്ന വേഗപരിധിയെന്ന് പൊലീസ് അറിയിച്ചു.