ദുബായ് – അറേബ്യൻ പെനിൻസുലയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് “ഇമാറാത്തിന്റെ” വികസനപാതയിലേക്ക് നയിച്ച ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. 2022 മേയ് 13നാണ് അദ്ദേഹം വാര്ധക്യമായ അസുഖങ്ങളെ തുടർന്ന് ഓർമയിലേക്ക് യാത്രയായത്. പിന്നീട് പിന്തുടർച്ചക്കാരനായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇയുടെ പ്രസിഡന്റായി സ്ഥാനമേറ്റിട്ട് നാളേയ്ക്ക് (2022 മേയ് 14 2022 മേയ് 13 ) ഒരു വർഷം തികയും. അജ്മാൻ, ദുബായ്, ഫുജൈറ, റാസൽ ഖൈമ, ഷാർജ, ഉമ്മുൽ ഖുവൈൻ എന്നിവ ഉൾപ്പെടുന്ന ഏഴ് എമിറേറ്റുകളുടെ ഒരു ഫെഡറേഷനിൽ നിന്ന് രൂപീകരിച്ച ഒരു തിരഞ്ഞെടുക്കപ്പെട്ട രാജവാഴ്ചയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഓരോ എമിറേറ്റും ഒരു ഭരണാധികാരിയാണ് ഭരിക്കുന്നത് എന്നാൽ ഭരണാധികാരികൾ ഒരുമിച്ച് ഫെഡറൽ സുപ്രീം കൗൺസിൽ രൂപീകരിക്കുന്നുകയും. ഫെഡറൽ സുപ്രീം കൗൺസിൽ അംഗങ്ങൾ അവരുടെ അംഗങ്ങളിൽ നിന്ന് ഒരു പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുകയാണ് പതിവ് രീതി.
രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ മരണത്തെ തുടർന്നാണ് 2004 നവംബർ രണ്ടിന്നാണ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി ഭരണാധികാരിയും, യു.എ.ഇ പ്രസിഡന്റായും ചുമതലയേറ്റത്. നാം ഇന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ആധുനിക യു.എ.ഇയെ രൂപപ്പെടുത്തുന്നതിന് നേതൃത്വം നൽകിയ ശൈഖ് ഖലീഫ യു.എ.ഇ പ്രസിഡന്റ്, സായുധ സേനയുടെ പരമോന്നത കമാൻഡർ, സുപ്രീം പെട്രോളിയം കൗൺസിൽ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുതുടരെയാണ് വിടപറഞ്ഞത്. സഹിഷ്ണുത അടിസ്ഥാനമാക്കിയ രാജ്യത്തിന്റെ നയം രൂപപ്പെടുത്തുന്നതിലും സൈനിക നിലപാടുകൾ കൃത്യപ്പെടുത്തുന്നതിലും വലിയ സംഭാവനകൾ അദ്ദേഹം തന്റെ ഭരണകാലത്ത് അർപ്പിച്ചു. പ്രവാസികൾക്ക് ഉപകാരപ്രദമായ നിരവധി നിയമനിർമാണങ്ങൾ നടപ്പാക്കിയ അദ്ദേഹം പാർലമെന്റിൽ വനിതകൾക്ക് 50 ശതമാനം പ്രാതിനിധ്യം നൽകി.
ഹൃദയവിശാലതയുടെ ആൾരൂപമായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ രാഷ്ട്രപിതാവ് ശൈഖ് സായിദിനു കീഴിൽ പ്രധാനമന്ത്രി, അബൂദബി മന്ത്രിസഭയുടെ തലവൻ, പ്രതിരോധ മന്ത്രി, ധനമന്ത്രി സ്ഥാനങ്ങളും വഹിച്ച മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തെ എന്നും ചേർത്തുപിടിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓഫിസിലും കൊട്ടാരത്തിലുമായി നിരവധി മലയാളികളാണ് ജോലി ചെയ്തിരുന്നത്. . രാജ്യത്തെ കണ്ണീരിലാഴ്ത്തിയാണ് ഒരു വർഷം മുമ്പ് അദ്ദേഹം യാത്രയായത്.