Breaking News Featured Gulf UAE

ടൂറിസം മേഖലയിൽ പുതു പദ്ധതികളുമായി ഷാർജ ടൂറിസം വകുപ്പ്​

Written by themediatoc

ദുബായ് – ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍ററിൽ കഴിഞ്ഞ ദിവസം സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിൽ സഞ്ചാരികളെ ആകർഷിക്കാൻ പുതുപദ്ധതികൾ അവതരിപ്പിച്ച്​ ഷാർജ ടൂറിസം വകുപ്പ്​. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ ഒരുക്കിയ പവലിയനിൽ, ടൂറിസം, ട്രാവൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ 20 സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾ ഭാ​ഗമായി. വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ അവതരിപ്പിച്ചതിനോടൊപ്പം പുതിയ പദ്ധതികളും ഷാർജ വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ചു. ഇതിനു മുന്നോടിയായി വിനോദസഞ്ചാര മേഖലയിൽ സമഗ്രമായ സേവനങ്ങൾ നൽകുന്നതിന് വിദ​ഗ്ധരായ ടൂർ ​ഗൈഡുകൾ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടിയായ ‘റെഹ്​ലതി’ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അനാവരണം ചെയ്തു.

മെലീഹ ആർക്കിയോളജിക്കൽ സെന്‍ററുമായി സഹകരിച്ച് ‘എക്‌സ്‌പ്ലോർ ദി ഡെസേർട്ട് വിത്ത് റെഹ്​ലതി’, ഷാർജയുടെ പരിസ്ഥിതി-സംരക്ഷണ മേഖലാ അതോറിറ്റിയുമായി സഹകരിച്ച് ‘എക്‌സ്‌പ്ലോർ നേച്ചർ വിത്ത് റെഹ്​ലതി’, ഷാർജ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഹെറിറ്റേജുമായി ചേർന്ന് ‘എക്‌സ്‌പ്ലോർ ഹെറിറ്റേജ് വിത്ത് റെഹ്​ലതി’, ഷാർജ മ്യൂസിയം അതോറിറ്റിയുമായി സഹകരിച്ച് ‘എക്‌സ്‌പ്ലോർ ഹിസ്റ്ററി വിത്ത് റെഹ്​ലതി’ എന്നിങ്ങനെ നാല് പ്രത്യേക പരിശീലന പരിപാടികളാണ് പുതിയ സംരംഭത്തിൽ ഉൾപ്പെടുന്നത്. സന്ദർശകർക്ക് ഷാർജയിലെ വേറിട്ട വിനോദകേന്ദ്രങ്ങളുടെ യഥാർത്ഥ അനുഭവം പ്രദാനം ചെയ്യുന്ന വെർച്വൽ റിയാലിറ്റി ടൂറുകൾ പവലിയനിൽ ഒരുക്കിയിരുന്നു.

മേഖലയിലെ പ്രമുഖ വികസന, നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്) പുതിയ പദ്ധതികൾ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അനാവരണം ചെയ്തു. നിലവിലെ പദ്ധതികളുടെ പുരോ​ഗതി അവതരിപ്പിച്ചതോടൊപ്പം ഖോർഫക്കാൻ കേന്ദ്രീകരിച്ച്​ പുതിയ വിനോദകേന്ദ്രവും ഷുറൂഖ് സി.ഇ.ഒ അഹ്മദ് അൽ ഖസീർ പ്രഖ്യാപിച്ചു. തുടർച്ചയായി 16മത് തവണ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എ.ടി.എം) ഷുറൂഖ് പവലിയൻ വിദേശ വിനോദ സഞ്ചാരികളുടെയും പ്രവാസികളുടെയും ട്രാവൽ ഏജന്‍റുമാരുടെയും ശ്രദ്ധയാകർഷിച്ച വിനോദകേന്ദ്രങ്ങൾ അവതരിപ്പിച്ചിരുന്നു.

About the author

themediatoc

Leave a Comment