ഖത്തർ – ലോകകപ്പിനായി വിദേശങ്ങളിൽനിന്നെത്തുന്ന കാണികൾക്ക് ആതിഥേയത്വമൊരുക്കുന്നതിനുള്ള ‘ഫാമിലി ആൻഡ് ഫ്രണ്ട്സ് അക്കമഡേഷന്‍’ രജിസ്ട്രേഷന് നവംബര്‍ ഒന്നോടെ നിർത്തലാക്കുമെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി അറിയിച്ചു.ഖത്തറിലുള്ളവര്‍ക്ക് ലോകകപ്പിനെത്തുന്ന അവരുടെ കുടുംബത്തെയും, സുഹൃത്തുക്കളെയും കൂടെത്താമസിപ്പിക്കാനുള്ള അവസരമായിരുന്നു ഇത്. ഖത്തറിലെ ലക്ഷകണക്കിന് മലയാളി ഫുട്ബാള്‍ ആരാധകര്‍ ഏറെ പ്രയോജനപ്പെടുത്തിയ സൗകര്യമാണ് ഫ്രൻഡ്സ് ആൻഡ് ഫാമിലി അക്കമഡേഷന്‍.
ഇതിന്നായി ഖത്തറിലുള്ളവർ അക്കമഡേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് ആതിഥേയാരായി എത്തുന്നവർക്ക് സൗകര്യമൊരുക്കേണ്ടത്. എന്നാൽ ഈ സേവനം ഖത്തർ നവംബര്‍ ഒന്നുവരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നാണ് ലോകകപ്പ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. പിന്നീട് നവംബര്‍ ഒന്നിനുശേഷം ടിക്കറ്റ് ലഭിക്കുന്നവര്‍ ഖത്തര്‍ അക്കമഡേഷന്‍ ഏജന്‍സി വഴിയോ തേഡ് പാര്‍ട്ടി വഴിയോ താമസം ബുക്ക് ചെയ്യേണ്ടിവരും.