മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നയിക്കുന്ന മലയോര സമരയാത്രയില്‍ പങ്കെടുത്ത് പി വി അന്‍വര്‍. വന്യജീവി പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേര് കേരളത്തിന്റെ മുഖ്യമന്ത്രിയും ഒപ്പം വനം മന്ത്രിയുമാണ്. മൂന്നര കൊല്ലമായി ആര്‍എ.സ്.എസ്സിന്റെ പണിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ച് 8 വര്‍ഷം ഈ വേദിയില്‍ ഇരിക്കുന്നവരെ പിണക്കിയവനാണ് ഞാന്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുപ്പത്തിനായിരത്തില്‍ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാന ആണി അടിക്കും പിവി അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ എല്‍. ഡി. എഫിന് അനുകൂലമായി വോട്ട് ചെയ്ത ജനങ്ങളോട് ഈ അഴിമതികള്‍ തുറന്നു പറയാനാണ് ഞാന്‍ എം എല്‍ എ സ്ഥാനം രാജി വെച്ചത്. അതോടൊപ്പം മലയോര സമര യാത്രയില്‍ പങ്കെടുക്കാനുള്ള അവസരം താന്‍ ചോദിച്ച് വാങ്ങിയതാണെന്നും അന്‍വര്‍ പറഞ്ഞു.
You may also like
സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി...
യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അബ്ദുല്ല ഹാദി അൽ...
അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി...
നൈല ഉഷയുടെ പേരിൽ പുത്തൻ സ്വർണാഭരണ കളക്ഷൻ പുറത്തിറക്കി...
“പ്രോസ്പെര”എൻ.ആർ.ഇ സേവിങ്സ് അക്കൗണ്ട്...
സൗദിയിൽ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തിൽ മലയാളി...
About the author
