ദുബായ് – യു.എ.ഇയിൽ ചൊവ്വാഴ്ച ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഉച്ചക്ക് 2.42ന് ആരംഭിച്ച് വൈകീട്ട് 4.54ന് അവസാനിക്കുന്ന തരത്തിലായിരിക്കും ഗ്രഹണം എന്നാണ് അനുമാനം. ഇതുപ്രകാരം ദുബായിലെ പള്ളികളിൽ അസ്ർ നമസ്കാര ശേഷം സൂര്യഗ്രഹണ സമയത്ത് പ്രത്യേക നമസ്കാരമുണ്ടാകുമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ് സോഷ്യൽ മീഡിയ വഴി പൊതു ജങ്ങൾക്ക് അറിയിപ്പുനല്കിയത്.
ശരിയായ നേത്ര സംരക്ഷണ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം നിരീക്ഷിക്കരുതെന്നും ഇത് കാഴ്ചയെ ബാധിച്ചേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർനാഷനൽ ആസ്ട്രോണമി സെന്റർ ചാനലുകൾ വഴി ഓൺലൈനായി മുറികളിലിരുന്ന് ഗ്രഹണം വീക്ഷിക്കാനും കഴിയും. ഈ വർഷത്തെ അവസാന സൂര്യഗ്രഹനാം കൂടിയാണ് ചൊവ്വാഴ്ചത്തേതെന്ന് അധികൃതർ പ്രസ്ഥാപനയിൽ സൂചിപ്പിച്ചിട്ടുണ്ട്