അബഹ – സൗദി അറേബ്യയിലെ കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട് അസീർ പ്രവിശ്യയിലെ മജാറദയിൽ ഒരാൾ മരിച്ചു. വാദി ജരിയയിലാണ് സംഭവം. രണ്ട് പേരാണ് പ്രദേശത്ത് സംഭവസ്ഥലത്തുണ്ടായിരുന്നത് ഇതിലൊരാളാണ് മരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘമാണ് രണ്ട് പേരെ പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലുള്ള മറ്റൊരാളെ സിവിൽ ഡിഫൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലാവസ്ഥ വ്യതിയാനമുണ്ടാകുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ വെള്ളപാച്ചിലുണ്ടാകുന്ന സ്ഥലങ്ങളിൽനിന്ന് അകന്ന് കഴിയണമെന്നും ജാഗ്രത വേണമെന്നും സൗദി സിവിൽ ഡിഫൻസ് ജങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ആലിപ്പഴ വർഷം, ദൂരക്കാഴ്ച കുറവ് എന്നിവയ്ക്കൊപ്പം സാമാന്യം കനത്ത മഴയയാണ് അസീർ മേഖലയുടെ പലഭാഗങ്ങളിലും എപ്പോൾ അനുഭവപ്പെടുന്നത്. കനത്ത ജാഗ്രത നിർദേശമാണ് സിവിൽ ഡിഫൻസ് മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്.