Breaking News Featured Gulf UAE

ആർ.ടി.എ മൂ​ന്ന്​ പു​തി​യ ബ​സ്സ്​ സ​ർ​വി​സു​ക​ൾ കൂ​ടി തു​ട​ങ്ങു​ന്നു

Written by themediatoc

ദുബായ് – ദുബായിയുടെ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ പു​തി​യ മൂ​ന്ന്​ ബ​സ്​ സ​ർ​വി​സു​ക​ൾ കൂ​ടി തു​ട​ങ്ങാനൊരുങ്ങുകയാണ് ആർ.ടി.എ. മേ​യ്​ 19 നാ​ണ്​ പു​തി​യ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ആ​ർ.​ടി.​എ അധിക്രതർ അറിയിച്ചു. നിലവിൽ അ​ൽ​ഖൈ​ൽ ഗേ​റ്റ്​-​ബി​സി​ന​സ്​ ബേ ​മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ റൂ​ട്ട്​-51 ബ​സ്​ സ​ർ​വി​സ്​ ന​ട​ത്തും. 20 മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​ക​ളി​ൽ സ​ർ​വി​സു​ണ്ടാ​കും. റൂ​ട്ട്​ എ​സ്.​എ​ച്ച്​-1 ബ​സു​ക​ൾ ദുബായ് മാ​ൾ-​ശോ​ഭാ റി​യാ​ലി​റ്റി മെ​ട്രോ​ക​ൾ​ക്കി​ട​യി​ലാ​യി​രി​ക്കും സ​ർ​വി​സ്. റൂ​ട്ട്​ വൈ.​എം-1 ബ​സു​ക​ൾ യു.​എ.​ഇ എ​ക്സ്​​ചേ​ഞ്ച്​- യി​വു മാ​ർ​ക്ക​റ്റ്​ സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ ഓ​രോ മ​ണി​ക്കൂ​റി​ലും സ​ർ​വി​സ്​ ന​ട​ത്തും.

എന്നാൽ ചി​ല സ​ർ​വി​സു​ക​ളി​ൽ മാ​റ്റ​വും വ​രു​ത്തി​യി​ട്ടു​ണ്ട്. റൂ​ട്ട്​ എ​ഫ്​-47 ബ​സു​ക​ൾ ഇ​നി മു​ത​ൽ ഡി.​ഐ.​പി മെ​​ട്രോ സ്​​റ്റേ​ഷ​നി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ദുബായ് ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ പാ​ർ​ക്കി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ എ​ഫ്​ 46, 48, 50, 51 ബ​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. അ​ൽ​ഖൈ​ൽ ഗേ​റ്റി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന റൂ​ട്ട്​ 50 ബ​സു​ക​ൾ ഇ​നി മു​ത​ൽ ബി​സി​ന​സ്​ ബേ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. അ​ൽ​ഖൈ​ൽ ഗേ​റ്റ്​ യാ​ത്ര​ക്കാ​ർ റൂ​ട്ട്​ 51 ബ​സി​ൽ ക​യ​റ​ണം. റൂ​ട്ട്​ സി-15 ​ബ​സു​ക​ൾ മം​സാ​ർ ബീ​ച്ച്​ ബ​സ്​ സ്​​റ്റോ​പ്പി​ലേ​ക്ക്​ നീ​ട്ടി. റൂ​ട്ട്​ ഇ-102 ​ബ​സു​ക​ൾ അ​ൽ ജാ​ഫി​ലി​യ ബ​സ്​ സ്​​റ്റേ​ഷ​ൻ വ​രെ സ​ർ​വി​സ്​ നീ​ട്ടിയിട്ടുണ്ട്.

About the author

themediatoc

Leave a Comment