Breaking News Business Featured News Kerala/India

ഇന്ത്യയിൽ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ

Written by themediatoc

ന്യൂഡൽഹി: നിലവിലെ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ. നിലവിലെ 19 കിലോ ഗ്രാം സിലിണ്ടറിന് 70.5 രൂപയാണ് എണ്ണകമ്പനികൾ കുറച്ചത്. എന്നാൽ ഇപ്പോൾ വാണിജ്യ പാചകവാതകത്തിന്റെ വില തുടർച്ചയായി കുറക്കുകയാണ് കമ്പനികൾ. അതേസമയം, ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റം വരുത്താൻ എണ്ണകമ്പനികൾ തയാറായിട്ടുമില്ല. കഴിഞ്ഞ മാസവും വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ നേരിയതോതിൽ കുറച്ചിരുന്നു ഇതോടെ വാണിജ്യ സിലിണ്ടറിന്റെ റീടെയിൽ വില കൊച്ചിയിൽ 1685.50 രൂപയായി കുറഞ്ഞു. നേരത്തെ റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് എണ്ണ ലഭിച്ചിട്ടും ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറക്കാൻ എണ്ണകമ്പനികൾ തയാറായിരുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുമ്പോഴും ഇന്ത്യയിലെ വില കുറക്കാൻ ഇടപെടാത്ത കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപ​ക്ഷ പാർട്ടികൾ രാജ്യത്ത് രംഗത്തെത്തിയിരുന്നു. എന്നിട്ടും എന്ന കമ്പനികൾ വിലകുറച്ചിരുന്നില്ല.

About the author

themediatoc

Leave a Comment