Breaking News Business Featured Gulf UAE

നൈല ഉഷയുടെ പേരിൽ പുത്തൻ സ്വർണാഭരണ കളക്ഷൻ പുറത്തിറക്കി നിഷ്‌ക മൊമെന്റ്‌സ്‌ ജ്വല്ലറി

Written by themediatoc

ദുബായ്: പ്രശസ്ത ചലച്ചിത്ര താരം നൈല ഉഷയുമായി ചേർന്ന് ദുബായിലെ പ്രസ്തജ്വല്ലറി ബ്രാൻഡായ നിഷ്‌ക മൊമെന്റ്‌സ്‌ സ്ത്രീകൾക്കായി നൈല കളക്ഷൻ എന്ന പേരിൽ പുതിയ ശേഖരം പുറത്തിറക്കി. പുതിയ തലമുറയിലെ സ്ത്രീകളുടെ കരുത്തിനും, വ്യക്‌തിത്വത്തിനും ആദരമായിട്ടാണ് നിഷ്ക ഈ കളക്ഷൻ ആവിഷ്കരിച്ചിരിക്കുന്നത്. ഒപ്പം ലോകത്ത് ഓരോ ദിവസവും പ്രതിബന്ധങ്ങൾ തകർത്ത് സ്ത്രീകളും പുതിയ മുന്നേറ്റങ്ങൾ നടത്തുകയാണ്. ലോക ചാമ്പ്യൻഷിപ്പുകളിൽ നേടുന്ന വിശ്വ വിജയം മുതൽ ബില്യൺ ഡോളർ കമ്പനികളുടെ തലപ്പത്തു വരെ ഇന്ന് സ്ത്രീകളെ കാണാം. സമൂഹം മുന്നോട്ട് വെയ്ക്കുന്ന ലിംഗ പരിമിതികളെ മാറ്റിമറിച്ചു കൊണ്ട് ആത്മവിശ്വാസം മുറുകെപ്പിടിച്ച് തങ്ങളുടേതായ ലോകം കെട്ടിപ്പടുക്കുകയാണ് ഇന്നത്തെ സ്ത്രീ. അവരിൽ നിന്ന് ആർജവം ഉൾക്കൊണ്ടാണ് ഈ ശേഖരം അവതരിപ്പിച്ചിരിക്കുന്നതെന്നും ബന്ധപ്പെട്ടവർ ദുബായിലെ പ്രൗഢഗംഭീര ചടങ്ങിൽ അറിയിച്ചു.

സൗന്ദര്യത്തിനൊപ്പം എന്നും സ്ത്രീയുടെ കരുത്തും, നിശ്ചയദാർഢ്യവും, സന്തോഷങ്ങളും ആഘോഷമാക്കുന്ന ഒരു ബ്രാൻഡാണ് നിഷ്‌കയെന്നും, ഈ മൂല്യങ്ങൾ കൃത്യമായി ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്ന വ്യക്‌തിത്വമാണ് നൈല ഉഷയുടെയെന്നും മോറിക്കാപ്പ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ നിഷിൻ തസ്ലിം അഭിപ്രായപ്പെട്ടു.

ഒരു സ്ത്രീക്ക് ധരിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ആഭരണം അവളുടെ ആത്മവിശ്വാസമാണെന്ന് താൻ എപ്പോഴും വിശ്വസിക്കുന്നുവെന്നും, ഈ കളക്ഷനിൽ സ്ത്രീകൾക്ക് തങ്ങളെ സ്വയം കാണാൻ സാധിക്കുന്നതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്നും നൈല ഉഷ പറഞ്ഞു.

പുതിയ കളക്ഷന്‍റെ ലോഞ്ച് ഇവന്‍റിന്‍റെ ഭാഗമായി സെലിബ്രിറ്റി ഇൻഫ്ളുവൻസേഴ്‌സ് പങ്കെടുത്ത ഫാഷൻ ഷോ, ഉൾപ്പെടെ നിരവധി ആഘോഷങ്ങളും ഒരുക്കിയിരുന്നു. നിഷ്കയുടെ നൈല കളക്ഷൻ ദുബായ് കരാമ സെന്‍ററിലെ നിഷ്ക സ്റ്റോറിലും അൽ ബർഷയിലെ ലുലു ഹൈപ്പർമാർക്കറ്റിലും ലഭ്യമാണ്.

About the author

themediatoc

Leave a Comment