ന്യൂഡൽഹി – ചരിത്രത്തിലെ തങ്കലിപികളിൽ ഇനിമുതൽ നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് 24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ എന്ന സ്ഥാനം, കർണ്ണാടകയിലെ ബിടാർ ജില്ലയിലെ ഭൽക്കി താലൂക്കിലെ വാർവെട്ടി എന്ന ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിൽ മാപ്പന ഖാർഗയുടേയും, സബാവയുടേയും മകനായി 1942 ജൂലൈ 21ന് ജനിച്ച മല്ലികാർജുൻ ഖർഗെക്ക് സ്വന്തം.
കടുത്ത വോട്ടെടുപ്പിലൂടെ മല്ലികാര്‍ജുൻ ഖാര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്. രാജസ്ഥാന് മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാന്‍ ഗഹലോത്ത് തയ്യാറാകാതെ വന്നതോടെ പകരം ഖാര്‍ഗെയുടെ രംഗപ്രവേശം. എന്നാൽ മൊത്തം പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് 7897 വോട്ടുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. 1072 വോട്ടുകള്‍ മാത്രമേ ഒപ്പം മൽസരിച്ച തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിന് ലഭിച്ചുള്ളൂ. 416 വോട്ടുകള്‍ അസാധുവായി.
ഔദ്യോഗികമായി കോണ്‍ഗ്രസ് ഫലപ്രഖ്യാപനം പുറത്തുവന്നിട്ടില്ല. 1972മുതൽ നിയമസഭയിലേക്കും, ലോക്സഭയിലേക്കുമായി 12 തവണ തിരഞ്ഞെടുപ്പിനെ നേരിട്ട ഖാര്‍ഗെ 2019ൽ ഒറ്റ തവണ മാത്രമാണ് തോല്‍വി നേരിട്ടത്. തുടർന്ന് ഒമ്പത് തവണ കര്‍ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംവരണ സീറ്റായ ഗുര്‍മിത്കല്‍ മണ്ഡലത്തില്‍ നിന്നായിരുന്നു തുടര്‍ച്ചയായ വിജയം. ഒറ്റത്തവണ മാത്രം അദ്ദേഹം ചിതാപുരില്‍ നിന്ന് ജയിച്ചു, എങ്കിലും 2009ലും 2014ലും ഗുല്‍ബര്‍ഗയില്‍ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
കേന്ദ്രമന്ത്രിയായും കര്‍ണാടകത്തില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഖാര്‍ഗെ കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ്, രാജ്യസഭയിലെ കക്ഷി നേതാവ്, പ്രതിപക്ഷ നേതാവ് എന്നീനിലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യകതിയാണ്. മാത്രമല്ല 80 കാരനായ ഖാര്‍ഗെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും കൂടിയയാണ്.