Breaking News Featured News Kerala/India

കേരളത്തിൽ പകർച്ചപ്പനി അതിരൂക്ഷം

Written by themediatoc

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ സം​സ്ഥാനങ്ങളിൽ​ പ​ക​ർ​ച്ച​പ്പ​നി​യു​ടെ​യും മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും വ്യാ​പ​നം അ​തി​രൂ​ക്ഷമായി തുടരുന്നു. പ്രത്യേകിച്ച് തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ്​ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ൽ. ശ​നി​യാ​ഴ്ച മാ​ത്രം 11,050 പേ​രാ​ണ് പ​ക​ർ​ച്ച​പ്പ​നി​ക്ക്​ ചി​കി​ത്സ തേ​ടി​ഹോസ്പിറ്റലിൽ പ്രവേശിച്ചത്. ഇ​തി​ൽ 159 പേ​ർ​ക്ക് ഡെ​ങ്കി​യും, എ​ട്ടു​പേ​ർ​ക്ക് എ​ലി​പ്പ​നി​യും, 32 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. നിലവിൽ 42 എ​ച്ച്1​എ​ൻ1 കേ​സു​ക​ളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഒപ്പം എ​ൻ1 എ​ച്ച്1​ വിഗത്തിൽപ്പെട്ട പനികളും സ്ഥിതീകരിച്ചിട്ടുണ്ട്. എ​റ​ണാ​കു​ള​ത്ത് ഡെ​ങ്കി​യും പി​ടി​മു​റു​ക്കിയിട്ടുള്ളത്. അ​ഞ്ചു​ദി​വ​സ​ത്തി​ന് ശേ​ഷം സം​സ്ഥാ​ന​ത്തെ പ​നി​ബാ​ധി​ത​രു​ടെ ക​ണ​ക്ക് ശ​നി​യാ​ഴ്ച​യാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ട​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ കണക്കുകൾ പ്രകാരം ഇന്നലെ ഞാ​യ​റാ​ഴ്​​ച മാ​ത്രം തി​രു​വ​ന​ന്ത​പു​ര​ത്ത്​ 1163 പേ​രും, മ​ല​പ്പു​റ​ത്ത് 1749 പേ​രും, കോ​ഴി​ക്കോ​ട്​ 1239 പേ​രുമാണ് പ​ക​ർ​ച്ച​പ്പ​നി​ക്ക്​ ചി​കി​ത്സ​തേ​ടി​യ​ത്. ഇ​തെ​ല്ലാം ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ൽ എ​റ​ണാ​കു​ള​ത്താ​ണ് 86 കേ​സു​ക​ൾ. തി​രു​വ​ന​ന്ത​പു​രം 18, കൊ​ല്ലം 16, ആ​ല​പ്പു​ഴ 14, തൃ​ശൂ​ർ 11 എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​യ​ർ​ന്ന ഡെ​ങ്കി കേ​സു​ക​ളു​ള്ള ജി​ല്ല​ക​ൾ. 42 എ​ച്ച്1​എ​ൻ1 രോ​ഗി​ക​ളി​ൽ 24പേ​രും തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. ഇ​തി​നി​ടെ പ​ക​ർ​ച്ച​പ്പ​നി​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും പ​ട​രു​മ്പോ​ഴും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​പ്പോ​ഴും മെ​ല്ലെ​പ്പോ​ക്കാ​ണ്. ശ​മ്പ​ളം കി​ട്ടാ​ത്ത എ​ൻ.​എ​ച്ച്.​എം ജീ​വ​ന​ക്കാ​ർ നി​സ്സ​ഹ​ക​ര​ണം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ്​ ഏ​കീ​കൃ​ത ക​ണ​ക്ക് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ച്ച​ത്. ശ​നി​യാ​ഴ്ച എ​ൻ.​എ​ച്ച്.​എം ജീ​വ​ന​ക്കാ​ർ​ക്കാ​യി 45 കോ​ടി രൂ​പ ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വെ​ബ്സൈ​റ്റി​ൽ ക​ണ​ക്ക് പു​റ​ത്തു​​വന്നിട്ടുള്ളത്.

എ​ല്ലാ​പ്പ​നി​യും അ​പ​ക​ട​മ​ല്ലെ​ങ്കി​ലും മൂ​ന്നു​ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ പ​നി​യു​ണ്ടെ​ങ്കി​ൽ ഉ​ട​ൻ വി​ദ​ഗ്ദ്ധ ചി​കി​ത്സ തേ​ട​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ കടുത്ത നി​ർ​ദേ​ശം. ഒപ്പം പ​നി​യോ​ടു​കൂ​ടി ശ്വാ​സ​ത​ട​സ്സം, ബോ​ധ​ക്ഷ​യം, ക​ഫ​ത്തി​ൽ ര​ക്ത​ത്തി​ന്റെ അം​ശം, അ​മി​ത​മാ​യ ക്ഷീ​ണം അ​മി​ത നെ​ഞ്ചി​ടി​പ്പ്, നെ​ഞ്ചു​വേ​ദ​ന, ബോ​ധ​മി​ല്ലാ​തെ സം​സാ​രി​ക്കു​ക തു​ട​ങ്ങി​യ അ​പാ​യ സൂ​ച​ന​ക​ൾ ക​ണ്ടാ​ൽ എ​ത്ര​യും വേ​ഗം ഡോ​ക്ട​റെ കാ​ണ​ണമെന്നും. സ്വ​യം ചി​കി​ത്സ പാ​ടി​ല്ല എന്നും ആ​രോ​ഗ്യ​വ​കു​പ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

About the author

themediatoc

Leave a Comment